'എല്ലാം നിര്‍ത്തി, ഇനി ജീവിതം ദൈവപാതയില്‍, എന്റെ പശ്ചത്താപം സ്വീകരിക്കാന്‍ ദുആ ചെയ്യണേ'- അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ബോളിവുഡ് നടി സനാ ഖാന്‍
മുംബൈ: അഭിനയവും മോഡലിങ്ങുമെല്ലാം നിര്‍ത്തിയെന്നും ഇനി ജീവിതം ദൈവത്തിന്റെ പാതയിലാണെന്നും പ്രഖ്യാപിച്ച് ബോളിവുഡ് നടി സന ഖാന്‍. ബിഗ്‌ബോസ് മുന്‍ മത്സരാര്‍ഥിയായിരുന്ന താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ പുതിയ തീരുമാനം ലോകത്തെ അറിയിച്ചത്.
മാനവികതക്കായി നിലകൊള്ളുമെന്നും സൃഷ്ടാവിന്റെ കല്‍പ്പനകള്‍ അനുസരിച്ചു മാത്രമായിരിക്കും ഇനിയുള്ള തന്റെ ജീവിതമെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പുതിയ തീരുമാനത്തെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് സന വിശേഷിപ്പിക്കുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായ ജയ്‌ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം. ടെലിവിഷന്‍ ഷോകളിലും സന സജീവ സാന്നിധ്യമായിരുന്നു.
നേരത്തേ ആമിന്‍ ഖാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ദംഗല്‍ സിനിമയിലൂടെ പ്രശസ്തയായ സൈറ വസീമും സമാന കാരണങ്ങളാല്‍ സിനിമയോട് വിട ചൊല്ലിയിരുന്നു.
'എന്റെ ജീവിതത്തിലെ നിര്‍ണായക വേളയില്‍ നിന്നുകൊണ്ടാണ് ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. വര്‍ഷങ്ങളായി ഞാന്‍ സിനിമാ രംഗത്ത് ജീവിക്കുകയായിരുന്നു. ഈ കാലത്ത് പ്രശ്‌സ്തി കൊണ്ടും പണം കൊണ്ടും ഞാന്‍ ജീവിക്കുകയായിരുന്നു. എന്നെ സ്‌നേഹിച്ച് എന്റെ ഫാന്‍സിന് നന്ദി. എന്നാല്‍ കുറച്ചു നാളുകളായി ഞാന്‍ ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിയുകായിരുന്നു. ശരിക്കും ജീവിതത്തിന്റെ ലക്ഷ്യം പണവും പ്രശ്‌സ്തിയും മാത്രമാണോ. നിസ്സഹായരാവരെ സഹായിക്കല്‍ ഒരാളുടെ ധര്‍മമല്ലേ. ഏതുനേരത്തും മരിച്ചു പോവാമെന്ന് ഒരു മനുഷ്യന്‍ ചിന്തിക്കേണ്ടതില്ലേ. മരണത്തിനു ശേഷം എന്താണ് സംഭവിക്കുക. കുറച്ചു നാളുകളായി ഞാന്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയായിരുന്നു. പ്രത്യേകിച്ചു. എന്ി#റെ മരണ ശേഷം എനിക്ക് എന്തു സംഭവിക്കുമെന്ന ചോദ്യത്തിന്. എന്റെ മതത്തില്‍ ഇതേ കുറിച്ച് പഠിച്ചപ്പോള്‍ മരണ ശേഷമുള്ള ജീവിതം സുഖകരമാക്കാനുള്ള വേദിയാണ് ഈ ലോകജീവിതമെന്ന് എനിക്ക് മനസ്സിലായി. സൃഷ്ടാവിന്റെ കല്‍പന അനുസരിച്ച് ജീവിക്കുമ്പോഴാണ് അത് സാധ്യമാവുന്നത്. സമ്പത്തും പ്രശസ്തിയുമല്ല അവന്റെ ലക്ഷ്യമാവേണ്ടത്'- അവര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.
അതിനാല്‍ ഈ നിമിഷം മുതല്‍ എന്നെന്നേക്കുമായി സിനിമാ ലോകം വിടുകയാണെന്ന് ഞാന്‍ പ്രഖ്യാപിക്കുകയാണ്. സൃഷ്ടാവിന്റെ കല്‍പന അനുസരിച്ച്, മാനവികതക്കായി ജീവിക്കും. എന്റെ പ്രായശ്ചിത്തം ദൈവം സ്വീകരിക്കാനും എനിക്ക് സ്ഥിരോത്സാഹം നല്‍കാനും എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാര്‍ പ്രാര്‍ത്ഥിക്കണം. ഇന് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അരികിലേക്ക് വരരുതെന്ന് വിനീതമായി അപേക്ഷിക്കുകയാണെന്നും അവരുടെ കുറിപ്പില്‍ പറയുന്നു. ഈ യാത്ര തുടരാന്‍ ദൈവം തന്നെ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്ന സന ഏറ്റവും സന്തോഷകരമായ നിമിഷം എന്നും കുറിക്കുന്നു.
തന്റെ പുതിയ ജീവിതമെന്ന് സന കുറിപ്പില്‍ വ്യക്തമാക്കി. വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യന്‍ ഭൂമിയിലേക്ക് വന്നതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കിയാണ് തീരുമാനമെന്നും സന കൂട്ടിച്ചേര്‍ത്തു. ഓര്‍ത്തെടുക്കുന്നത്. ദംഗല്‍ നായിക സൈറ വസീം അഭിനയം അവസാനിപ്പിച്ച് കൃത്യം ഒരു വര്‍ഷമാകുന്ന വേളയിലാണ് സന ഖാന്‍ തന്റെ പുതിയ തീരുമാനം പ്രഖ്യാപിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
'കടലുപോലെ കരഞ്ഞു, ആരും തിരിഞ്ഞു നോക്കിയില്ല, കരഞ്ഞ് കൊണ്ട് സുജൂദ് ചെയ്തു, പക്ഷേ അല്ലാഹു എനിക്ക് ക്ഷമ നല്‍കി'; എന്ന്ാ സന തന്റെ മറ്റൊരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.
പുതിയ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇന്‍സ്റ്റാഗ്രാമിലെ പഴയ ഫോട്ടോകളും ഡാന്‍സ് വീഡിയോകളും താരം പൂര്‍ണമായും എടുത്തുകളഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."