നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ വലിയ കാന്‍വാസില്‍ '1921' സാധ്യമാവില്ല;ഉദ്ദേശിച്ചപേലെ കാര്യങ്ങള്‍ നടക്കുന്നില്ല- അലി അക്ബര്‍
മലബാര്‍ കലാപം പ്രമേയമാക്കി സിനിമ നിര്‍മിക്കാനൊരുങ്ങുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന '1921'എന്ന സിനിമയുടെ സ്ഥിതിഗതികളെക്കുറിച്ച് ഫേസ്ബുക്കിലൂടെ പറയുകയാണ് അദ്ദേഹം.ഉദ്ദേശിച്ചപേലെ കാര്യങ്ങള്‍ നടക്കുന്നില്ല,എന്തായാലും സിനിമയുണ്ടാകും അതില്‍ സംശയം വേണ്ട. അത് എപ്രകാരം എന്നുള്ളതാണ് ഇപ്പോള്‍ ആലോചന.
നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ കാന്‍വാസ് സാധ്യമാവില്ല...പലരും സിനിമ തുടങ്ങുമ്പോള്‍ അയക്കാം എന്ന് പറയുന്നവരുണ്ട്, അങ്ങിനെ സിനിമ ചെയ്യാന്‍ പറ്റില്ല ഒരു സിനിമയുടെ ബഡ്ജറ്റില്‍ ഭൂരിഭാഗവും കലാകാരന്മാരുടെ പ്രതിഫലവും ചിലവുകളുമാണ് അത് മുന്‍കൂട്ടി കരാര്‍ ചെയ്യപ്പെടേണ്ടതാണ്.ഷൂട്ടിംഗ് തുടങ്ങിയിട്ട് അത് സാധ്യമാവില്ലല്ലോ... അപ്പോള്‍ പിന്നെ മറ്റു വഴിയേ ഉള്ളു- ഫേസ്ബുക്കില്‍ കുറിച്ചു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതിന്റെ നിര്‍മാണത്തിനായി ജനങ്ങളില്‍ നിന്നും പണം പിരിക്കാനും ആരംഭിച്ചിരുന്നു. 84 ലക്ഷത്തിന് മുകളില്‍ പണം പിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിലവിലെ സാമ്പത്തിക സ്ഥിതി വെച്ച് വലിയ കാന്‍വാസ് സിനിമ സാധ്യമാവില്ലെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുറച്ചുകാലം ആനുകാലികത്തില്‍ നിന്നും, രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്നു, പൂര്‍ണ്ണമായും ഏറ്റെടുത്ത പദ്ധതിയിലേക്ക് തിരിയുന്നു.ആകയാല്‍ FB യില്‍ നിരന്തരമായി ഉണ്ടാവില്ല...
ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നീങ്ങുന്നില്ല, ഭഗവാന്‍ ഉദ്ദേശിക്കുന്നതുപോലെയല്ലേ നീങ്ങൂ, ചിലപ്പോള്‍ ഇതും ഒരു പരീക്ഷണമാവാം.. പക്ഷെ എന്നില്‍ വിശ്വാസമര്‍പ്പിച്ചു സമര്‍പ്പണം ചെയ്തവരോട് എനിക്ക് ബാധ്യതയും കടപ്പാടുമുണ്ട്... ആയതുകൊണ്ട് തന്നേ കൂടുതല്‍ കഷ്ടപ്പാട് വേണ്ടിവരും... സാരമില്ല..
എഴുത്ത് ഏകദേശം പൂര്‍ണ്ണതയിലേക്കെത്തുന്നു. ഇനിയത് ചര്‍ച്ചചെയ്യപ്പെടണം തിരുത്തണം..
എങ്ങിനെ പൂര്‍ത്തീകരിക്കും എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉണ്ട് പക്ഷേ ഞാനൊരു ശക്തിയെ വിശ്വസിക്കുന്നുണ്ട്, ആ ശക്തി എന്റെ കൂടെയുണ്ടാകും എന്നെനിക്ക് പ്രതീക്ഷയുണ്ട്, ഒപ്പം ഒരുപാട് പേരുടെ പ്രാര്‍ത്ഥനയും, പിന്നെ കുറേ ആത്മാക്കളുടെ പിന്തുണയും.
തുടക്കം മുതല്‍ കൂടെ നിന്നവരേക്കാള്‍ തിരിഞ്ഞു നിന്നവരായിരുന്നു കൂടുതലും, അതും കൂടെയുള്ളവര്‍. എല്ലാം മനസ്സില്‍ കോറിയിട്ടിട്ടുണ്ട്. സമയമാവുമ്പോള്‍ മറുപടി പറയാം..
തിരിഞ്ഞും മറിഞ്ഞും കണക്കുകള്‍ ചോദിക്കുന്നവരോട്,ബാങ്ക് സ്റ്റേറ്റ്‌മെന്റ് കൃത്യമായി ചിദാനന്ദപുരി സ്വാമിജിയുടെ കയ്യില്‍ ഏല്‍പ്പിക്കുന്നുണ്ട്, അദ്ദേഹം ചോദിച്ചു ഇതെന്തിനാണെന്ന് ഞാന്‍ പറഞ്ഞു 'എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഒരാളുടെ കയ്യിലെങ്കിലും കണക്കു വേണമല്ലോ അതിനാണെന്ന്'...
അങ്ങിനെ വേണം നാമൊന്നും ചിരഞ്ജീവികളല്ലല്ലോ....
പണം തന്നവരില്‍ കൂടുതലും ഡീറ്റെയില്‍സ് പുറത്ത് വിടരുതെന്ന് പറഞ്ഞവരാണ് അല്ലാതിരുന്നെങ്കില്‍ എളുപ്പമായിരുന്നു.
നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ കാന്‍വാസ് സാധ്യമാവില്ല...പലരും സിനിമ തുടങ്ങുമ്പോള്‍ അയക്കാം എന്ന് പറയുന്നവരുണ്ട്, അങ്ങിനെ സിനിമ ചെയ്യാന്‍ പറ്റില്ല ഒരു സിനിമയുടെ ബഡ്ജറ്റില്‍ ഭൂരിഭാഗവും കലാകാരന്മാരുടെ പ്രതിഫലവും ചിലവുകളുമാണ് അത് മുന്‍കൂട്ടി കരാര്‍ ചെയ്യപ്പെടേണ്ടതാണ്.ഷൂട്ടിംഗ് തുടങ്ങിയിട്ട് അത് സാധ്യമാവില്ലല്ലോ... അപ്പോള്‍ പിന്നെ മറ്റു വഴിയേ ഉള്ളു....
എന്തായാലും സിനിമയുണ്ടാകും അതില്‍ സംശയം വേണ്ട... അത് എപ്രകാരം എന്നുള്ളതാണ് ഇപ്പോള്‍ ആലോചന... പത്തുപേര്‍ ചെയ്യുന്ന ജോലി ചെയ്യാം, പ്രായം അതിനേ സമ്മതിക്കൂ പണ്ടായിരുന്നേല്‍ അന്‍പതു പേരുടെ ജോലി ചെയ്യുമായിരുന്നു...
പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വീട് വാടകയ്‌ക്കെടുത്തിട്ടുണ്ട്, പ്രാഥമിക ചിലവുകള്‍ക്കായി 4 ലക്ഷം പിന്‍വലിച്ചിട്ടുണ്ട്..
പ്രവര്‍ത്തനങ്ങള്‍ തുടങ്ങി...
ആദ്യം സെറ്റിടാനുള്ള ഓല മെടയാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്... പെട്ടന്ന് കിട്ടാത്തത് അതാണല്ലോ...
സഹായിക്കാനുദ്ദേശിക്കുന്നവര്‍ വൈകാതെ ചെയ്യുക..
അത് കൂടുതല്‍ ഉപകാരപ്പെടും.
പ്രാര്‍ത്ഥന കൂടെയുണ്ടാവണം...
അലിഅക്ബര്‍
https://www.facebook.com/aliakbardirector/posts/10225242582558000
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."