ഗെയില്‍ സര്‍വേ; ജനവാസമേഖല ഒഴിവാക്കണമെന്ന് സര്‍വകക്ഷിയോഗം
നാദാപുരം: ജനവാസ മേഖലയെ ഗെയില്‍ പദ്ധതിയില്‍നിന്ന് ഒഴിവാക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെയും ഇരകളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കുമ്മങ്കോട് തൂണേരി പ്രദേശങ്ങളില്‍ ഉയര്‍ന്നുവന്ന ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് ഗെയില്‍ സര്‍വേ തടസപ്പെട്ടിരുന്നു.
ഇതേതുടര്‍ന്ന് ജനങ്ങളുടെ ആശങ്കയകറ്റാന്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ സര്‍വകക്ഷി പ്രതിനിധികളുടെയും ഗെയില്‍ ഉദ്യോഗസ്ഥരുടെയും ഇരകളുടെയും യോഗം വിളിച്ചുചേര്‍ക്കാന്‍ ധാരണയാവുകയായിന്നു.ഇന്നലെ തൂണേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നാട്ടുകാരുടെ സംശയങ്ങള്‍ക്ക് ഗെയില്‍ അധികൃതകര്‍ക്ക് തൃപ്തികരമായ മറുപടി നല്കാന് കഴിഞ്ഞില്ല.
ഗെയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി ജനവാസ മേഖലയെ ഒഴിവാക്കാന്‍ യോഗത്തില്‍ ധാരണയായി. യോഗം നടക്കുന്ന ഹാളിനു പുറത്തു പ്രതിഷേധവുമായി സ്ത്രീകളടക്കമുള്ള നൂറുകണക്കിനാളുകള്‍ സംഘടിച്ചെത്തിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വടകര തഹസില്‍ദാര്‍ സതീഷ് അധ്യക്ഷനായി.
ഗെയില്‍ കേരള ചീഫ് മാനേജര്‍ ബിജു, ടോണി മാത്യു, അഡ്വ. എ. പ്രദീപ്കുമാര്‍, വിവിധ കക്ഷിനേതാക്കളായ പി. രാമചന്ദ്രന് മാസ്റ്റര്‍, നെല്ല്യേരി ബാലന്, കെ.പി.സി തങ്ങള്‍, ഒ.കെ തൂണേരി, രവി വെള്ളൂര്‍, കനവത്ത് രവി, ജനപ്രതിനിധികളായ വളപ്പില്‍ കുഞ്ഞമ്മദ്, പി. ഷാഹിന, അനിത, കെ. ചന്ദ്രി, രാഗേഷ്, സമരസമിതി പ്രവര്‍ത്തകരായ പി. മുനീര്‍ മാസ്റ്റര്‍, സി. ആലിക്കുട്ടി, പി.പി അബ്ബാസ്, ടി.എ ഉസ്മാന്, കുമാരന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."