കുമ്പളങ്ങി പെരുമ്പടപ്പ് പാലം ഇരുട്ടില്‍; അധികൃതര്‍ക്ക് മൗനം
പള്ളുരുത്തി: കുമ്പളങ്ങി പെരുമ്പടപ്പ് പാലത്തിലെ ബള്‍ബുകള്‍ പ്രകാശിച്ചിട്ട് എട്ട് മാസം പിന്നിടുന്നു. കൊച്ചി നഗരസഭയ്ക്കാണ് പാലത്തിലെ ലൈറ്റുകള്‍ അറ്റകുറ്റപണി നടത്തി പ്രകാശിപ്പിക്കേണ്ട ചുമതല. എന്നാല്‍ നഗരസഭ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
കേബിള്‍ തകരാറാണ് ലൈറ്റുകള്‍ കത്താത്തതിന് കാരണകാരണമെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും കഴിഞ്ഞ എട്ടു മാസമായിട്ടും ലൈറ്റുകള്‍ കത്തിക്കുന്ന കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ല. പ്രഭാതസവാരിക്കും, സായാഹ്നസവാരിക്കും എത്തുന്നവര്‍ക്ക് പാലത്തില്‍ തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധരും, മദ്യപന്‍മാരും ഭീഷണിയായിട്ടുണ്ട്.
കുമ്പളങ്ങിക്കാരും പെരുമ്പടപ്പ് നിവാസികളും ഒരേ പോലെ പരാതി പറഞ്ഞിട്ടും ബള്‍ബുകള്‍ പ്രകാശിപ്പിക്കാനുള്ള ഇടപെടല്‍ നടത്തുന്നില്ല. കുമ്പളങ്ങി എഴുപുന്ന പാലം തുറന്നതോടെ കുമ്പളങ്ങി പെരുമ്പടപ്പ് പാലം വഴി രാത്രിയില്‍ നൂറുകണക്കിന് വാഹനങ്ങളാണ് തുറവൂര്‍, ചേര്‍ത്തല ,ആലപ്പുഴ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത്. പാലത്തിലെ ബള്‍ബുകള്‍ അടിയന്തിരമായി നന്നാക്കി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."