നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹരജി ഇപ്പോള്‍ പരിഗണിക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന നടന്‍ ദിലീപിന്റെ അപ്പീല്‍ ഹരജി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി.
കേസുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രിംകോടതിയില്‍ നല്‍കിയിട്ടുള്ള ഹരജിയിലെ തീരുമാനം അറിഞ്ഞതിനു ശേഷം ഹരജിയില്‍ വാദം കേള്‍ക്കാന്‍ ദിലീപിന് വീണ്ടും അപേക്ഷ നല്‍കാമെന്നും കോടതി നിര്‍ദേശിച്ചു. കേസിന്റെ അന്വേഷണം ഏത് ഏജന്‍സി നടത്തണമെന്ന് പ്രതിഭാഗമല്ല തീരുമാനിക്കേണ്ടതെന്നും കോടതി വാക്കാല്‍ പറഞ്ഞു.
തനിക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്നും തനിക്കെതിരേ മാധ്യമ വിചാരണ നടക്കുന്നുവെന്നും ദിലീപ് വാദിച്ചു. കേസ് നിലനില്‍ക്കാത്തതാണെങ്കില്‍ കേസ് റദ്ദാക്കാന്‍ ഹരജി നല്‍കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. ദിലീപ് സിനിമാതാരമായതുകൊണ്ടല്ലേ മാധ്യമങ്ങള്‍ പിന്തുടരുന്നതെന്നും കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."