സ്ഥലത്തര്‍ക്കം: രാജസ്ഥാനില്‍ പൂജാരിയെ തീക്കൊളുത്തിക്കൊന്നു
രാജസ്ഥാന്: രാജസ്ഥാനില്‍ സ്ഥലത്തര്‍ക്കത്തെത്തുടര്‍ന്ന് ക്ഷേത്രപൂജാരിയെ ഏതാനും പേര് ചേര്‍ന്ന് ജീവനോടെ തീകൊളുത്തിക്കൊന്നു. രാജസ്ഥാനില്‍ കരൗലി ജില്ലയിലാണ് സംഭവം.
ഗ്രാമത്തിലെ രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന്റെ 5.2 ഏക്കര്‍ ഭൂമി ക്ഷേത്ര പുരോഹിതന്റെ കൈവശമായിരുന്നു. ഇത്തരം സ്ഥലങ്ങളെ മന്ദിര്‍ മഫി എന്നാണ് വിളിക്കാറുള്ളത്. ഈ ഭൂമിയില്‍ ഗ്രാമത്തിലെ പൂജാരിയായ ബാബു ലാല്‍ വൈഷ്ണവ് വീടു വെക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മീണ വിഭാഗത്തില്‍ പെട്ട ആളുകള്‍ ഇതിനെ എതിര്‍ത്ത് രംഗത്തുവന്നു.
എന്നാല്‍, ഭൂമി തര്‍ക്കത്തില്‍ പുരോഹിതന് അനുകൂലമായാണ് പഞ്ചായത്ത് വിധിപറഞ്ഞത്. ഇതിനു പിന്നാലെ തര്‍ക്കഭൂമിയില്‍ കടന്നുകയറിയ ആറംഗ സംഘം തന്റെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ വെയ്ക്കുകയായിരുന്നുവെന്നാണ് പുരോഗിതന്‍ മരിക്കുന്നതിന് മുമ്പ് മൊഴി നല്കി.
ഗുരുതരമായി പൊള്ളലേ പൂജാരിയെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.
പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ കൈലാഷ് മീണ, ശങ്കര്‍, നമോ മീണ തുടങ്ങി ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."