സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്കൊപ്പം; മന്ത്രി പി.തിലോത്തമന്‍
ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ദുരിതത്തിന് ശേഷം ക്യാംപിലെത്തിയവരുടെ ഭക്ഷണം, ആരോഗ്യപരിപാലനം എന്നിവ ഉറപ്പുവരുത്തുവാന്‍ സര്‍ക്കാറിന് സാധിച്ചു.
സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പ്രകൃതിയെ സംരക്ഷിച്ച് കൊണ്ടുള്ള പ്രവര്‍ത്തനമാകുംവിധം നടത്തണമെന്നാണ് സര്‍ക്കാറിന്റെ കാഴ്ചപ്പാട്.കുട്ടനാട് മിത്രക്കരി ഗവ.എല്‍.പി.സ്‌കൂളില്‍ എന്‍.സി.സി. 97 ആര്‍.ഡി.സി. ബാച്ചുക്കാരുടെ നേതൃത്വത്തില്‍ നടത്തിയ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
പ്രളയത്തില്‍പ്പെട്ട് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമാകും വിധം എന്‍.സി.സി. 97 ആര്‍.ഡി.സി. ബാച്ച് ചെയ്ത പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു. ഗ്രൂപ്പ് ലീഡര്‍ ഫാറൂക്ക് അഹമ്മദ്.എ അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അംഗം ആനി ശ്രിവാസ്ഥവ വിഷയാവതരണം നടത്തി.
സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജോയിക്കുട്ടി ജോസ്, ജി. കൃഷ്ണപ്രസാദ്, വാര്‍ഡ് മെമ്പര്‍ ബോബന്‍ ജോസ്, എന്‍.ഷിജീര്‍, പി.ആതിര, ഫവാസ് അബ്ദുള്ള, സരിത്ത് സുകുമാരന്‍, ശ്യാംകുമാര്‍, ഫിറോസ് അഹമ്മദ്.എ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എന്‍. കെ. രാധാദേവി സ്വാഗതവും അധ്യാപക പ്രതിനിധി വി. സൂരജ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."