ഇന്ത്യയുടെ ചാര ഉപഗ്രഹം റിസാറ്റ്-2 ബി ഭ്രമണപഥത്തില്‍
ചെന്നൈ: ഇന്ത്യയുടെ ചാര ഉപഗ്രഹമായ റിസാറ്റ്-2 ബി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ 5.30നായിരിന്നു വിക്ഷേപണം.പി.എസ്.എല്‍.വി-സി 46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കി.മീ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്.
പി.എസ്.എല്‍.വിയുടെ 48ാം ദൗത്യമാണിത്. സോളിഡ് ട്രിപ്പ് ഓണ്‍ മോട്ടോര്‍ ഉപയോഗിക്കാതെയുള്ള പി.എസ്.എല്‍.വിയുടെ 14ാം വിക്ഷേപണം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ശത്രുക്കളുടെ കണ്ണില്‍പെടാതെയും എന്നാല്‍ ഏത് കാലാവസ്ഥയിലും നിരീക്ഷിക്കാന്‍ റിസാറ്റ് -2 ബിയിലൂടെ സാധിക്കും. മേഘാവൃതമായ സാഹചര്യത്തില്‍പോലും രാജ്യത്തിനുനേരെ വരുന്ന ഏത് ആക്രമണങ്ങളെയും നിരീക്ഷിക്കാന്‍ പര്യാപ്തമായ ഉപഗ്രഹമാണിത്.
പാകിസ്താനിലെ ബാലാകോട്ടില്‍ നടന്ന വ്യോമാക്രമണം പോലുള്ള ദൗത്യങ്ങള്‍ക്ക് ഏറെ സഹായകമാകുന്നതാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന ചാര ഉപഗ്രഹത്തിന്റെ പ്രത്യേകത.
അഞ്ചുവര്‍ഷം വരെയാണ് ഇതിന്റെ കാലാവധി.
615 കി.ഗ്രാമാണ് റിസാറ്റിന്റെ ഭാരം. കൃഷി, വനം, പ്രകൃതി ദുരന്തത്തിന് ഇടയാക്കുന്ന പ്രദേശം എന്നിവയെക്കുറിച്ചും ഉപഗ്രഹം വിവരം നല്‍കും. 2009 ഏപ്രില്‍ 20ന് ആണ് റിസാറ്റ് സീരീസില്‍പ്പെട്ട ആദ്യത്തെ ഉപഗ്രഹമായ റിസാറ്റ് 2 ഇന്ത്യ വിക്ഷേപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."