മെഡിക്കല്‍ കോളജ് വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ചെസ്റ്റ് ക്ലബ്
കോഴിക്കോട്: മെഡിക്കല്‍ കോളജ് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമാന് മെഡിക്കല്‍ കോളജിലെ ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നെഞ്ച് രോഗ വിദഗ്ധന്മാരുടെ സംഘടനയായ കാലിക്കറ്റ് ചെസ്റ്റ് ക്ലബ്ബ് നൂതന ഉപകരണങ്ങള്‍ സംഭാവന നല്‍കും.
സി.ഒ.പി.ഡി എന്ന ശ്വാസകോശ രോഗികള്‍ക്കാശ്വാസമായി എന്‍.ഐ.വി, ഓക്സിജന്‍ കോണ്സന്ട്രേറ്റര് എന്നീ നൂതന ഉപകരണങ്ങളാണ് സംഭാവന നല്‍കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്തരീക്ഷത്തില്‍ നിന്ന് ഓക്സിജന്‍ വലിച്ചെടുത്ത് സിലിണ്ടര്‍ ഇല്ലാതെതന്നെ രോഗികള്‍ക്ക് ഓക്സിജന്‍ നല്കുന്ന ഉപകരണമാണ് ഓക്സിജന്‍ കോണ്സന്ട്രേറ്റര്.
ഐ.സി.യുവില്‍ മാത്രം ഉപയോഗിച്ചിരുന്ന ഇന്‍വേസീവ് വെന്റിലേറ്ററില്‍ നിന്ന് ഒരുപരിധി വരെ മോചനം നല്‍കുന്നതാണ് നോണ്‍ ഇന്‍വേസീവ് വെന്റിലേറ്റര്‍(എന്‍.ഐ.വി). അത്യാവശ്യ ഘട്ടങ്ങളില്‍ വീടുകളില്‍ ഉപയോഗിക്കുവാനുള്ള സൗകര്യവും ലഭ്യമാക്കും. 11ന് രാവിലെ ഒന്‍പതിന് ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പൊതുചടങ്ങില്‍ ചെസ്റ്റ് ക്ലബ് പ്രസിഡന്റ് ഡോ. അജിത്ത് ഭാസ്കര്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് ഡോ. രാജഗോപാലന്‍ ഉപകരണങ്ങള്‍ കൈമാറും. ഉദ്ഘാടനവും സ്വിച്ച് ഓണ്‍കര്‍മവും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ചെസ്റ്റ് ക്ലബ് പ്രസിഡന്റ് ഡോ. അജിത്ത് ഭാസ്കര്‍, സെക്രട്ടറി ഡോ. മുഹമ്മദ് മുസ്തഫ, ടി.പി രാജഗോപാലന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."