വികസനങ്ങള്‍ ചര്‍ച്ചയാവാതിരിക്കാന്‍ വിവാദങ്ങളുണ്ടാക്കുന്നു; കേരളത്തെ കൊലക്കളമാക്കാന്‍ ആര്‍.എസ്.എസ്, കോണ്‍ഗ്രസ് ശ്രമം: കോടിയേരി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകാതിരിക്കാന്‍ നിരന്തരം വിവാദങ്ങളുണ്ടാക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ വികസന അജണ്ടയില്‍ നിന്ന് പിന്നോട്ട് നയിക്കാനാണ് ഇവരുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു.
കേരളത്തെ കൊലക്കളമാക്കാനാണ് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമമെന്നും കോടിയേരി ആരോപിച്ചു. സി.പി.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കൊലപ്പെടുത്തിയത് ബി.ജെ.പിക്കാരാണ്. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഗൗരവമായി പരിശോധിക്കണം പ്രകോപനത്തില്‍ പെട്ടുപോകരുതെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
സര്‍ക്കാരിനെതിരേ വലതുപക്ഷ മാധ്യമങ്ങള്‍ ആസൂത്രിതമായ വാര്‍ത്ത നല്‍കുന്നതിനേയും കോടിയേരി വിമര്‍ശിച്ചു. ജനതാല്‍പര്യം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമെന്ന് നാം കരുതുന്നു. എന്നാല്‍ മാധ്യമങ്ങള്‍ പൊതുവിലിപ്പോള്‍ കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്നു. ഒപ്പം കോര്‍പറേറ്റ് മാധ്യമം തന്നെയായി അവര്‍ മാറുന്നു. ജനതാല്‍പര്യം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമെന്ന് നാം കരുതുന്നു. എന്നാല്‍ മാധ്യമങ്ങള്‍ പൊതുവിലിപ്പോള്‍ കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്നു. ഒപ്പം കോര്‍പറേറ്റ് മാധ്യമം തന്നെയായി അവര്‍ മാറുന്നു.
സര്‍ക്കാരിനെതിരേ അവമതിപ്പുണ്ടാക്കാനാണ് വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമം. ഇതിനെ പാര്‍ട്ടി തുറന്നകാണിക്കും. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."