കുന്ദമംഗലത്ത് വൈദ്യുതി മുടക്കം; വ്യാപാരികള്‍ നിവേദനം നല്കി
കുന്ദമംഗലം: മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതിനെതില് പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം കെ.എസ്.ഇ.ബി സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജനീയര്‍ക്ക് നിവേദനം നല്കി.
ഏതാനും ദിവസമായി കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലുമായി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുകയാണ്. അഞ്ഞൂറിലേറെ വ്യാപാരികളുള്ള അങ്ങാടിയില്‍ തന്നെ വൈദ്യുതി ലൈനിലെ ചെറിയ അറ്റകുറ്റ പണികള്‍ പറഞ്ഞ് വൈദ്യുതി നിലക്കുമ്പോള്‍ വലിയ സാമ്പത്തിക നഷ്ടമാണ് വ്യാപാരികള്‍ക്ക് അനുഭവപ്പെടുന്നതെന്ന് അധികൃതരെ അറിയിച്ചു.
ജില്ലാ സെക്രട്ടറി പി കെ ബാപ്പു ഹാജി, പഞ്ചായത്ത് മെമ്പര്‍ എം. ബാബുമോന്, കെ.കെ ജൗഹര്‍, മുഹമ്മദ് മുസ്തഫ, എം. വിശ്വനാഥന് നായര്‍, കെ. സുന്ദരന്‍, കെ.കെ അസ്ലം, കെ. ഹസ്സന്‍കോയ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."