കുറാഞ്ചേരി മലയെ കയര്‍ ഭൂവസ്ത്രമണിയിക്കുന്നു
വടക്കാഞ്ചേരി: ഉരുള്‍പൊട്ടലുണ്ടായ കുറാഞ്ചേരിമലയെ കയര്‍ ഭൂവസ്ത്രം അണിയിക്കാന്‍ കര്‍മപദ്ധതി. ജില്ലാ മണ്ണ് സംരക്ഷണ വിഭാഗമാണ് 12 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 400 മീറ്റര്‍ ദൂരം മല താഴേയ്ക്ക് ഒലിച്ചിറങ്ങിയിരുന്നു.
600 മീറ്റര്‍ ദൂരം നാശനഷ്ടവുമുണ്ടായി. തല കീഴായാണു മലയുടെ കിടപ്പ്. അതുകൊണ്ടുതന്നെ ദുരന്തം ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയേറെയാണ്. ആദ്യഘട്ടത്തില്‍ കയര്‍ കൊണ്ടുള്ള ആവരണമാണു നിര്‍മിക്കുക. തുടര്‍ന്നു രാമച്ചതൈകള് നട്ടുപിടിപ്പിയ്ക്കും.
ഭൂവസ്ത്രത്തിന്റെ കാലാവധി തീരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ രാമച്ചത്തിന്റെ വേരുകള്‍ താഴ്ന്നിറങ്ങി മണ്ണിനെ ബലപ്പെടുത്തും. ബാക്കിയുള്ള സ്ഥലത്ത് മുളകള്‍ വച്ചുപിടിപ്പിയ്ക്കാനും തീരുമാനമായിട്ടുണ്ട്.
ജില്ലയില്‍ ആദ്യമായാണ് ഒരു മലയെ കയര്‍ ഭൂവസ്ത്രം അണിയിക്കുന്നത്. ഒന്നേ മുക്കാല്‍ ഏക്കറോളം മല സംരക്ഷിക്കുന്നതിന് 12 ലക്ഷം രൂപയാണു ചെലവ്. മല വിദഗ്ധസംഘം പരിശോധിച്ച ശേഷമാണു ഭൂവസ്ത്രം അണിയിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."