ആരോഗ്യ ഇന്‍ഷുറന്‍സ്: എന്റോള്‍മെന്റ് 10 മുതല്‍
കോഴിക്കോട്: ആരോഗ്യ ഇന്‍ഷുറന്‍സ് (ആര്.എസ്.ബി വൈചിസ്) പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷനില്‍ ഫോട്ടോ എടുക്കലും കാര്‍ഡ് പുതുക്കലും അവസാന ഘട്ടത്തിലേക്ക്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ ഫോട്ടോ എടുത്ത് പുതിയ കാര്‍ഡുകള്‍ കൈപ്പറ്റണം. കാര്‍ഡ് പുതുക്കാനും ഫോട്ടോ എടുക്കാനും വിട്ടുപോയ കുടുബങ്ങള്‍ക്ക് 10 മുതല്‍ 14 വരെ കോഴിക്കോട് കോര്‍പറേഷന്റെ വിവിധ ഭാഗങ്ങളില്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ സംഘടിപ്പിക്കും. അടിയന്തര ചികിത്സ ആവശ്യമുളളവര്‍ക്ക് ചേളന്നൂര്‍ വില്ലേജ് ഓഫിസിന് സമീപത്തുളള ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോ എടുക്കല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് കാര്‍ഡ് പുതുക്കാവുന്നതാണ്. ഫോണ്‍: 9072700020.
പുതുക്കാന്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ സ്മാര്‍ട്ട് കാര്‍ഡും റേഷന്‍ കാര്‍ഡുമായി ബന്ധപ്പെടേണ്ടതാണ്.
10ന് ബേപ്പൂര്‍, ചെനോത്ത് യു.പി സ്കൂള്‍, എലത്തൂര്‍-സോണല്‍ ഓഫിസ്, ചെറുവണ്ണൂര്‍ നല്ലളം-സോണല്‍ ഓഫിസ്, കസബ-വെളളയില്‍ ഫിഷറീസ് സ്കൂള്‍. 11ന്ബേപ്പൂര് - ചെനോത്ത് യു.പി സ്കൂള്‍, എലത്തൂര്‍-സോണല്‍ ഓഫിസ്, ചെറുവണ്ണൂര്‍ നല്ലളം-സോണല്‍ ഓഫിസ്, കസബ-വെളളയില്‍ ഫിഷറീസ് സ്കൂള്‍, വളയനാട്-കിനാശ്ശേരി ഹൈസ്കൂള്‍, നഗരം - നുറുല്‍ഹുദാ മദ്റസ, പന്നിയങ്കര-പന്നിയങ്കര യു.പി സ്കൂള്‍, കോട്ടൂളി-പറയഞ്ചേരി സ്കൂള്‍.
12ന് വളയനാട്-കിനാശ്ശേരി ഹൈസ്കൂള്‍, നഗരം-നുറുല്‍ഹുദാ മദ്റസ, പന്നിയങ്കര-പന്നിയങ്കര യു.പി സ്കൂള്‍, കോട്ടൂളി-പറയഞ്ചേരി സ്കൂള്‍, ചെലവൂര്‍-ചെലവൂര്‍ എല്‍.പി സ്കൂള്‍, കച്ചേരി-കാരപ്പറമ്പ് ഹൈസ്കൂള്‍, ചേവായൂര്‍-എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ഹൈസ്കൂള്‍. 13ന് ചെലവൂര്‍-മായനാട് യു.പി സ്കൂള്‍, കച്ചേരി-കാരപ്പറമ്പ് ഹൈസ്കൂള്‍, ചേവായൂര്‍-എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ഹൈസ്കൂള്‍, വേങ്ങേരി-വേങ്ങേരി സ്കൂള്‍, പുതിയങ്ങാടി-നാടക റിഹേഴ്സല്‍ ക്യാമ്പ് ഓഫീസ്, നെല്ലിക്കോട്-കച്ചിലാട്ട് സ്കൂള്‍. 14ന് പുതിയങ്ങാടി-നാടക റിഹേഴ്സല്‍ ക്യാംപ് ഓഫിസ്, നെല്ലിക്കോട്-കച്ചിലാട്ട് സ്കൂള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."