HOME
DETAILS

എക്കലും പോളപ്പായലും; വേമ്പനാട് കായല്‍ നശിക്കുന്നു

  
backup
July 24 2016 | 20:07 PM

%e0%b4%8e%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%af%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b5%87%e0%b4%ae


മട്ടാഞ്ചേരി: എക്കലും പോളപ്പായലും മൂലം വേമ്പനാട് കായല്‍ നശിക്കുമ്പോള്‍ സംരക്ഷണത്തിനായി മത്സ്യത്തൊഴിലാളി സമൂഹം കൈകോര്‍ക്കുന്നു. കൈയേറ്റവും മാലിന്യ നിക്ഷേപവും മൂലം കായലിന്റെ ജൈവ മത്സ്യസമ്പത്ത് നശിക്കുന്ന അവസ്ഥയാണ്. എക്കലടിഞ്ഞ് നീരൊഴുക്ക് നിലച്ചതും വേമ്പനാട് കായലിന്റെ നാശത്തിന് വഴിയൊരുക്കുന്നു. ഇതിനെല്ലാം ശാശ്വതമായ പരിഹാരം ലക്ഷ്യമിട്ടാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ മത്സ്യതൊഴിലാളി സമൂഹം കൈകോര്‍ക്കുന്നത്.
അശാസ്ത്രീയമായ പാലം നിര്‍മാണവും മത്സ്യബന്ധന രീതികളുമെല്ലാം കായലിനെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. വര്‍ഷകാലം ആയതോടെ പോളപ്പായലും കായലില്‍ അടിഞ്ഞ് കൂടിയിരിക്കുകയാണ്.
ഇത് മൂലം കായലിന്റെ ആവാസ വ്യവസ്ഥ പൂര്‍ണ്ണമായും തകരുകയും മത്സ്യലഭ്യത ഗണ്യമായി കുറയുകയും ചെയ്തു. ഇതോടെ മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗം കൂടി പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച രാവിലെ ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പന്‍ ഓഡിറ്റോറിയത്തില്‍ കായല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും ശില്‍പശാലയില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
വേമ്പനാട് കായലും ഇതിന്റെ കൈവഴികളായ പെരുമ്പടപ്പ്, കുമ്പളങ്ങി, കല്ലഞ്ചേരി,പള്ളുരുത്തി കായലുകളും സര്‍വനാശത്തെ നേരിടുകയാണ്.പോളപ്പായല്‍ നിര്‍മാര്‍ജ്ജനം നടത്തേണ്ടത് തികച്ചും ശാസ്ത്രീയമായി വേണമെന്നാണ് മല്‍സ്യതൊഴിലാളി സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നത്. പെരുമ്പടപ്പ് കായലിന്റെ ഗണ്യമായ ഭാഗം എക്കലടിഞ്ഞ് കരയായും മാറിയിരിക്കുകയാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യപ്രജനന പ്രക്രിയ നടക്കുന്നത് വേമ്പനാട് കായലിലും സമീപത്തുമാണെന്നും വിദഗ്ധ പഠനങ്ങള്‍ തെളിയിക്കുമ്പോഴും കായലിലേക്ക് നിരന്തരം ഒഴുക്കുന്ന ഫാക്ടറി മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വന്‍ തോതില്‍ തള്ളുന്നത് ആശങ്കക്കിടയാക്കുന്നു.
ശില്‍പശാലയില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സി കുട്ടിയമ്മ, പനങ്ങാട് ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ എ രാമചന്ദ്രന്‍, പ്രൊഫസര്‍ എസ് ബിജോയ് ചന്ദ്രന്‍, ഡോക്ടര്‍ ജി നാഗേന്ദ്ര പ്രഭു, പി സഹദേവന്‍, ഡോക്ടര്‍ ഗോപിനാഥ് പനങ്ങാട് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നയിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago