ഗള്‍ഫിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനൊരുങ്ങി അമേരിക്ക
റിയാദ്: ഇറാനുമായി അമേരിക്ക് ഇടഞ്ഞതിനെ തുടര്‍ന്ന് മേഖലയില്‍ ഉരുണ്ടു കൂടിയ യുദ്ധ സമാനമായ സാഹചര്യം അയഞ്ഞ അവസരത്തില്‍ അമേരിക്ക കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്ന വാര്‍ത്ത കൂടി പുറത്തു വന്നത് വീണ്ടും ആശങ്കക്കിടയാക്കി. രണ്ടു യു എസ് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് മധ്യേഷ്യയിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. മധ്യേഷ്യയില്‍ ഇറാനെ നിലക്ക് നിര്‍ത്താന്‍ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് 5000 ത്തോളം അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൈനിക ഗ്രൂപ്പിനെ അയക്കാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് ആണ് ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചത്. എന്നാല്‍, പെന്റഗണ്‍ ഈ അഭ്യര്‍ത്ഥന അംഗീകരിച്ചോ അതോ തള്ളിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുണ്ട്. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ പലപ്പോഴായി പെന്റഗണിനു മുന്നില്‍ എത്താറുണ്ടെന്നും ചിലപ്പോള്‍ സ്വീകരിക്കുയോ തള്ളിക്കളയുകയോ ചെയ്യാറുണ്ടെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."