HOME
DETAILS
MAL
ഓച്ചിറയില്‍ തീപിടിത്തം; അഞ്ച് കടകള്‍ തീകത്തിനശിച്ചു
backup
October 09 2020 | 17:10 PM
കായംകുളം: ഓച്ചിറ വയനകം ചന്തയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കടകള്‍ തീകത്തിനശിച്ചു. വയനകം പ്രസന്നാലയത്തില്‍ പ്രസന്നകുമാറിന്റെ ഉടമസ്ഥതയിലുള്ള ബി.എസ്. ഇലക്ട്രിക്കല്‍സ്, മഠത്തില്‍ കാരാഴ്മ കളക്കാട്ട് തറയില്‍ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സിമന്റ്കട കളക്കാട്ട് തറ ഏജന്‍സീസ്, വയനകം കൊയ്പ്പപ്പള്ളി പടീറ്റതില്‍ രാജന്റെ സ്വര്‍ണ്ണാഭരണ നിര്‍മാണ സ്ഥാപനം, വയനം ബിവാസില്‍ ബാബു കുട്ടന്‍പിള്ളയുടെ സ്വകാര്യ ബാങ്ക്, കുലശേഖരപുരം കൊച്ചു വീട്ടില്‍ സജേഷ് കുമാറിന്റെ തുണിക്കട സ്‌നേഹ കളക്ഷന്‍സ് എന്നിവയാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.
വൈകിട്ട് 8.30 ഓടെയാണ് സംഭവം. കരുനാഗപ്പള്ളി, കായംകുളം, ചവറ എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍, ഓച്ചിറ പൊലിസ്, നാട്ടുകാര്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതാണ് പ്രാഥമികവിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."