തീവ്രവാദത്തിനെതിരേ സമൂഹം രംഗത്തിറങ്ങണം: ഉമര്‍ ഫൈസി
മുക്കം: സാമൂഹിക മാനവികതയെ കാര്‍ന്നു തിന്നുന്ന തീവ്രവാദത്തിനെതിരേ പ്രത്യയശാസ്ത്രത്തിനധീതമായി രംഗത്തിറങ്ങാന്‍ സമൂഹം തയ്യാറാവണമെന്ന് സമസ്ത മുശാവറാംഗം ഉമര്‍ ഫൈസി മുക്കം.
സുന്നി യുവജന സംഘം തിരുവമ്പാടി മണ്ഡലം സമ്മേളനം കറുത്തപറമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി നടുക്കണ്ടി അബൂബക്കര്‍ അധ്യക്ഷനായി. എം.ടി അബൂബക്കര്‍ ദാരിമി, സലാം ഫൈസി മുക്കം, കെ.എന്‍.എസ് മൗലവി, ഹുസൈന് യമാനി, കബീര്‍ സഖാഫി, വി. ഇമ്പിച്ചാലി മുസ്ലിയാര്, സി. സുബൈര്‍ മുസ്ലിയാര്, പി. അലിഅക്ബര്‍ കറുത്തപറമ്പ്, പി.എം സുബൈര്‍ സംസാരിച്ചു. മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് നേടിയ നടുക്കണ്ടി അബൂബക്കറിനെ ചടങ്ങില്‍ ആദരിച്ചു. പ്രതിനിധി സംഗമം വി.ഇ മോയിമോന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ ഉമര്‍ ബാഖവി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, യു.കെ അബ്ദുലത്തീഫ് മൗലവി, ടി.എ ഹുസൈന് ബാഖവി, കെ.സി മുഹമ്മദ് ഫൈസി, സുബൈര്‍ നെല്ലിക്കാപറമ്പ്, വി. അബൂബക്കര്‍ മൗലവി, ടി.കെ കരീം, എ.കെ ഗഫൂര്‍ ഫൈസി, സി.കെ ബീരാന്‍കുട്ടി, ടി.പി ജബ്ബാര്‍, അബ്ദുല്‍ കഹാര്‍, വൈത്തല അബൂബക്കര്‍, സി.എ മൗലവി, സുലൈമാന്‍ മുണ്ടുപാറ, ടി. കോയക്കുട്ടി, ടി.പി ഇത്താലുട്ടി ഹാജി പ്രസംഗിച്ചു. സംഗമത്തില്‍ ആറ് മാസത്തെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് അംഗീകാരം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."