HOME
DETAILS
MAL
പി.കെ ശശിക്കെതിരേ കര്‍ശന നടപടിക്ക് സാധ്യത; ചുമതലകളില്‍ നിന്നും മാറി നില്ക്കാന് നിര്‍ദേശം
backup
September 09 2018 | 06:09 AM
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍പ്പെട്ട സി.പി.എം എം.എല്‍.എ പി.കെ ശശിക്കെതിരേ സംഘടനാ തലത്തില്‍ കര്‍ശന നടപടിക്ക് സാധ്യതയെന്ന് സി.പി.എം വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണം തീരുന്നത് വരെ തല്ക്കാലം സംഘടനാ ചുമതലകളില്‍ നിന്നും വിട്ടു നില്ക്കാന് പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റിന്റെ ചുമതലയില്‍ നിന്നും മാറി നില്ക്കും.
ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് സംഭവം എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ ശശി കുറ്റക്കാരനാണെങ്കില്‍ പാര്‍ട്ടി വെറുതേ വിടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി എം.എം മണി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."