HOME
DETAILS
MAL
തിരുവമ്പാടി പഞ്ചായത്ത് ഓഫിസില്‍ സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം
backup
May 08 2017 | 22:05 PM
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് ഓഫിസില്‍ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം. താഴെ തിരുവമ്പാടി പെട്രോള്‍ പമ്പിനു സമീപത്തെ വാടക കെട്ടിടത്തിലാണ് സാമൂഹ്യ ദ്രോഹികള്‍ അഴിഞ്ഞാടിയത. വില്ലേജ് എക്സ്റ്റന്‍ക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന മുറിയുടെ ജനല്‍ പാളികള്‍ തകര്‍ത്ത നിലയിലാണ്. ഓഫിസിന്റെ സൈഡിലെ വരാന്തയിലും മേശയിലും രക്തവും മദ്യ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തും പരിസരവും രാത്രി സമയത്ത് പൊലിസിന്റെ നിരീക്ഷണം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.തിരുവമ്പാടി പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."