സംസ്ഥാന വനിതാ കമ്മിഷന്‍ രാഷ്ട്രീയം കളിക്കുന്നു: മഹിളാ കോണ്‍ഗ്രസ്
മണ്ണാര്‍ക്കാട്: ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് വിധേയനായ പി.കെ ശശി എം.എല്‍.എയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിലൂടെ വനിതാ കമ്മിഷന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് അഭിപ്രായപ്പെട്ടു.
പാലക്കാട് ജില്ലാ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ പ്രതികരണം സ്ത്രീകളെ ഭയപ്പെടുത്തുന്നതാണ്. വനിതാ കമ്മിഷന്‍ ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഈ വിഷയത്തിലുളള മൗനം വെടിയണം. സ്ത്രീ സംരക്ഷകനെന്നവകാശപ്പെടുന്ന വി.എസ് അച്ചുതാനന്ദന്‍ അഭിപ്രായം പറയണം.
യുവതിയുടെ പരാതി ലഭിച്ചിട്ടും നിസംഗത പാലിച്ച ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പോളിറ്റ് ബ്യൂറോ അംഗം വൃദ്ധാ കാരാട്ടും പ്രതിസ്ഥാനത്ത് തന്നെയാണെന്നും ലതിക ആരോപിച്ചു. എ.ഐ.സി.സി അംഗം അഡ്വ. ദീപ്തി മേരി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എ കുമാരി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി ഓമന ഉണ്ണി, മണ്ഡലം പ്രസിഡന്റ് വി. പ്രീത, ജില്ലാ വൈസ് പ്രസിഡന്റ് ഫാത്തിമ തൃത്താല, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് സുജാത, സുബൈദ സൈതലവി, ലതാ ജോബി, പാഞ്ചാലി, ബിന്ദു മണികണ്ഠന്‍, പുഷ്പവല്ലി, രാജി, ബിന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പ ഷരീഫ്, ഡി.സി.സി സെക്രട്ടറിമാരായ പി.ആര്‍ സുരേഷ്, പി. അഹമ്മദ് അഷറഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ഷൗക്കത്തലി, അരുണ്‍കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."