HOME
DETAILS
MAL
കാരക്കാട്ട് കടവില്‍ അനധികൃതമായി മണല്‍ കടത്തുന്നതായി പരാതി
backup
May 08 2017 | 22:05 PM
കൊടുവള്ളി: പൂനൂര് പുഴ കാരക്കാട്ട് കടവില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നതായി പരാതി. കൊടും വേനലില്‍ പുഴയുടെ വിവിധ ഭാഗങ്ങള്‍ വറ്റിവരണ്ടണ്ടപ്പോഴാണ് മണല്‍കൊള്ള നടത്തുന്നത്.
നേരത്തെ പൂനൂര് പുഴയിലെ വിവിധ ഭാഗങ്ങളില്‍ മണല്‍വാരലും ഖനനവും പുഴ സംരക്ഷണ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇടപ്പെട്ട് തടഞ്ഞിരുന്നു.
പുഴയിലെ മണല്‍വാരല്‍ കടുത്ത ജലക്ഷാമത്തിന് വഴിയൊരുക്കുന്നതിനാല്‍ മണല്‍ വാരല്‍ തടയാനാവശ്യമായ നടപടികളെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടണ്ട്.
മണല്‍ കടത്തുന്നവര്‍ക്കെതിരേ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് പൂനൂര് പുഴ സംരക്ഷണ സമിതി പ്രസിഡന്റ് പി.എച്ച് താഹ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."