പാഠപുസ്തകത്തിലെ കാര്‍ഷിക രീതി തൊട്ടറിയാന്‍ കുരുന്നുകള്‍ ചളിയിലിറങ്ങി
ആനക്കര: ചെളി നിറഞ്ഞ മണ്ണില്‍ അറപ്പില്ലാതെ പാഠ പുസ,്തകത്തിലെ കാര്‍ഷിക രീതി തൊട്ടറിയാന്‍ കുരുന്നുകള്‍ ചളിയിലിറങ്ങി കുട്ടികള്‍ക്കൊപ്പം കൂട്ടായി അധ്യാപകരും ഇറങ്ങിയതോടെ പാടശേഖരം വിദ്യാര്‍ഥികളെ കൊണ്ട് നിറഞ്ഞു. ആനക്കര സ്വാമിനാഥ വിദ്യാലയത്തിലെ മൂന്ന്,നാല് ക്ലാസുകളിലെ കുട്ടികളാണ് കാര്‍ഷിക രീതികളെ തൊട്ടറിയാന്‍ എത്തിയത്.
വെളളാളൂരിലെ കര്‍ഷകമനായ പുത്തന്‍ പുരയില്‍ മുസ്തഫയുടെ ആനക്കരയിലുളള പാടശേഖരത്തിലാണ് കുട്ടികള്‍ നടീല്‍ നടത്തുന്നത് കാണാനും പഠിക്കനുമായി എത്തിയത്. കുട്ടികള്‍ക്കുളള ഫീല്‍ഡ് ട്രിപ്പായിരുന്നു ഇത്. മൂന്നാം ക്ലാസിലെ മണ്ണിലെ നിധി എന്ന പാഠവും നാലാം ക്ലാസിലെ പത്തായം എന്ന പാഠ ഭാഗത്തിന്റെയും അടിസ്ഥാനത്തിലാണ് ഫീല്‍ഡ് ട്രിപ്പ് നടന്നത്. മുസ്തഫയുടെ പാടശേഖരത്ത് ട്രാക്ക്ടര്‍ ഉപയോഗിച്ച് ഉഴുത് മറിച്ച് സജ്ഞമാക്കിയ സ്ഥലത്ത് പി.ടി.എ കമ്മറ്റി അംഗവും കര്‍ഷകനുമായ സി.കെ.ശശി നടില്‍ നത്തി കാര്‍ഷിക രീതികളെ കുറിച്ചും വിശദമാക്കി. തുടര്‍ന്ന് അധ്യാപികയായ സുധിമയും നടിലിന് കൂട്ടായി എത്തിയതോടെ കുരുന്നുകള്‍ കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചു.
റോഡരികില്‍ ഇറക്കിയിട്ട ഞാറ്റു മുടികളുമായിട്ടാണ് കുട്ടികള്‍ നടില്‍ നടത്തേണ്ട പാഠശേഖരത്ത് എത്തിയത്. ഞാറു ഞാറ്റുമുടികളും ചളിയും പാടവരമ്പുകളും പറഞ്ഞു കേട്ട അറിവ് മാത്രമാണ് കുട്ടികള്‍ക്ക് ഉണ്ടായിരുന്നത്. റോഡരികില്‍ ചെരിപ്പ് ഊരിയിട്ട് ആവേശത്തോടെയാണ് കുട്ടികള്‍ പാഠശേഖരത്തേക്ക് ഇറങ്ങിയത്. കുറച്ച് നേരം നടില്‍ നടത്തി പോരാനൊരുങ്ങിയെങ്കിലും വിദ്യാര്‍ഥി പോരാ പോരാ എന്ന് വിളിച്ചു പറയുകയായിരുന്നു.
ഇനി മറ്റൊരു സ്ഥലത്ത് നടില്‍ നടത്തുന്നത് കാണിക്കാമെന്ന അധ്യാപകരുടെ ഉറപ്പിലാണ് കുട്ടികള്‍ പാടശേഖരത്ത് നിന്ന് മടക്കയാത്രക്ക് തയ്യാറായത്. 200 ലേറെ കുട്ടികളാണ് കാര്‍ഷിക രീതികള്‍ തൊട്ടറിയാന്‍ എത്തിയത് അധ്യാപകരായ ഷെരീഫ്,ലതിക ,സുധിമ,ചിത്ര,കദീജ,വിജിത,മഞ്ജുഷ,തെഹസീനത്ത് എന്നിവര്‍ ഫീള്‍ഡ് ട്രിപ്പിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."