'ജലവിതരണം രാവിലെ ആറ് മുതല്‍'
കോഴിക്കോട്: ജില്ലയില്‍ കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ രാവിലെ ആറ് മുതല്‍ ജലവിതരണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ഇതു സംബന്ധിച്ച കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വാഹനങ്ങളിലൂടെയുള്ള ജലവിതരണത്തിന് തടസമാകുന്ന തരത്തിലാണ് ഇപ്പോഴത്തെ സമയക്രമീകരണമെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് രാവിലെ ആറ് മുതല്‍ ജലവിതരണം ആരംഭിക്കാനുള്ള നടപടിയെടുത്തത്. ബാലുശേരി കോക്കല്ലൂരിലെ സംഭരണിയില്‍ ഇതിനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ 418 കിയോസ്ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് താലൂക്കില്‍ 118 കിയോസ്ക്കുകള്‍ അനുവദിച്ചതില്‍ അഞ്ചെണ്ണം ഒഴികെയുള്ളവ സ്ഥാപിച്ചു കഴിഞ്ഞു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, എ.ഡി.എം ടി. ജെനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ആര്.ഡി.ഒ ഷാമിന് സെബാസ്റ്റ്യന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."