നേതൃത്വ പരിശീലന ക്യാംപ് സമാപിച്ചു
തൃക്കരിപ്പൂര്‍: കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ സംഘടനയായ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാ നേതൃത്വ പരിശീലന ക്യാംപ് സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധ്യാപകര്‍ക്കും മറ്റു സര്‍ക്കാര്‍ സര്‍വിസുകാര്‍ക്കും ചെയ്ത പല നല്ല കാര്യങ്ങളും ഇല്ലാതാക്കുന്ന സമീപനമാണ് ഇടതുസര്‍ക്കാര്‍ ചെയ്തുവരുന്നതെന്ന് സി.കെ ശ്രീധരന്‍ കുറ്റപ്പെടുത്തി. ടി ധനഞ്ജയന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ സരോജിനി സമാപന സന്ദേശം നല്‍കി. കെ.വി മുകുന്ദന്‍, എന്‍ സുകുമാരന്‍, സി രവി, കെ.വി ജതീന്ദ്രന്‍, പി.വി കണ്ണന്‍ മാസ്റ്റര്‍, കെ ശ്രീധരന്‍ മാസ്റ്റര്‍, ടി.വി ബാലന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.
സംസ്ഥാന നിര്‍വഹക സമിതിയംഗം കെ.വി രവീന്ദ്രന്‍ സ്വാഗതവും കെ.വി മധുസൂദനന്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന ക്ലാസില്‍ 'സംഘടനാ പ്രവര്‍ത്തനത്തിന് ഒരു മാര്‍ഗ രേഖ' എന്ന വിഷയത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം സലാഹുദ്ദീനും 'ടീച്ചര്‍ ടു ലീഡര്‍' എന്ന വിഷയത്തില്‍ അബ്ദുല്‍ ലത്തീഫ് മട്ടന്നൂറും ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."