അണിയറയില്‍ സി.പി.എം- ജോസ് സീറ്റ് ചര്‍ച്ച
എല്‍.ഡി.എഫ് ഘടകകക്ഷികള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുമ്പോഴും ജോസ് പക്ഷവുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയ്ക്കുള്ള ചര്‍ച്ചകളുമായി സി.പി.എം. പാലാ, കാഞ്ഞിരപ്പള്ളി നിയമസഭ സീറ്റുകളുടെ കാര്യത്തില്‍ അന്തിമധാരണ ഉണ്ടാകാത്തത് ജോസ് പക്ഷത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഈ സീറ്റുകളില്‍ ധാരണയാകാത്തതിനാല്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ജോസ് പക്ഷം വൈകിപ്പിക്കുകയാണ്. കേരള കോണ്‍ഗ്രസ് ജന്മദിനത്തോട് അനുബന്ധിച്ച് ഇന്നലെ ജോസ് പക്ഷത്തിന്റെ ഉന്നതാധികാര സമിതി യോഗത്തിലും രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഉണ്ടായില്ല. സി.പി.ഐ, എന്‍.സി.പി നിലപാടുകള്‍ ജോസ് പക്ഷത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണ്. ഇടതു പ്രവേശനത്തോട് താല്പര്യമില്ലാത്തവര് ജോസ് പക്ഷത്തുണ്ട്. നിയമസഭ, തദ്ദേശ സീറ്റുകളുടെ കാര്യത്തില്‍ അന്തിമധാരണയില്‍ എത്താതെ രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ജോസ് കെ. മാണി തീരുമാനം നീട്ടികൊണ്ടു പോകുന്നത്.
സി.പി.ഐ, എന്‍.സി.പി നിലപാടുകള്‍ക്കെതിരേ ജോസ് പക്ഷ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുമായി രംഗത്തെത്തിയിട്ടുണ്ട്. കാനം രാജേന്ദ്രന്റേയും മാണി സി. കാപ്പന്റെയും ചിത്രങ്ങള്‍ പതിച്ച് 'ആളുള്ളവര്‍ സംസാരിക്കട്ടെ'' എന്ന രീതിയിലാണ് ട്രോള്‍ ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."