ഓവുപാലം പണി ഇഴയുന്നു; ഗതാഗതക്കുരുക്ക് രൂക്ഷം
തിരൂരങ്ങാടി: ഓവുപാലം പണിനീളുന്നു. ഗതാഗതക്കുരുക്ക് രൂക്ഷം. നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിന്റെ ഭാഗമായി പന്താരങ്ങാടി പതിനാറുങ്ങല്‍ ഓവുപാലം പണിയാണ് നീണ്ടുപോകുന്നത്. ഓവുപാലത്തിന്റെ ഓരോ ഭാഗങ്ങള്‍ ഘട്ടംഘട്ടമായാണ് പ്രവൃത്തി നടത്തുന്നത്. പിന്നീട് ഒരു ഭാഗത്ത് മാത്രം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ റോഡിന്റെ ഇരുവശങ്ങളില്‍ നിന്നായി വരുന്ന വാഹനങ്ങള്‍ക്ക് ഒരേസമയം കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥ നിലനില്ക്കുകയും റോഡില്‍ ഏറെനേരം ഗതാഗതകുരുക്ക് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.
പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് ആശുപത്രികള്‍ എന്നിവക്കായി പ്രധാനമായും ജനങ്ങള്‍ ഉപയോഗിച്ച് വരുന്ന റോഡാണിത്. ബാക്കി ഭാഗം കൂടി അടിയന്തിരമായി നിര്‍മാണം പൂര്‍ത്തിയാക്കി ഈ വിഷയത്തിന് പരിഹാരം കാണണമെന്ന് എ.ഐ.വൈ.എഫ് പള്ളിപ്പടി യൂനിറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍ എം.പി സാലിഹ് തങ്ങള്‍, അമീന് പി.കെ, റഹീം കുട്ടശ്ശേരി, ശംസുദ്ധീന്‍ തോട്ടത്തില്‍, നിയാസ് ടി.എ എന്നിവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."