സഊദി കെ എം സി സി പ്രവര്‍ത്തനം മാതൃകാപരം: ഇബ്രാഹിം കുഞ്ഞ് എംഎല്‍എ
ദമാം: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളും സഊദിയിലുടനീളം പ്രവാസികൾക്കും അവരുടെ കുടുംബത്തിനും ഗുണകരമായ സുരക്ഷാ പദ്ധതിയൊരുക്കി അംഗമായിരിക്കെ മരണമടയുന്ന സഹോദരങ്ങള്‍ക്ക് ആറ് ലക്ഷം രൂപയും മാരകമായ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്ക് സാമ്പത്തിക സഹായവും നല്‍കി പ്രവാസികളെ ചേര്‍ത്തുപിടിച്ച പാരമ്പര്യമാണ് കെ എം സി സി യുടേതെന്ന് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അഭിപ്രായപ്പെട്ടു. ദമാം അബ്ദുല്ല ഫുവാദ് ഏരിയാ കെഎം സിസി ക്ക് കീഴിൽ 2020 വർഷ സുരക്ഷാ പദ്ധതി അംഗമായിരിക്കേ മൂന്ന് മാസങ്ങൾക്ക് മുൻപ് ഹൃദയാഘാതം മൂലം നിര്യാതനായ ആലുവ കുന്നുകര സ്വദേശി മാടശ്ശേരി അബ്ദുല്‍ ജലീലിന്‍റെ കുടുംബത്തിനുളള കെ എം സി സി സുരക്ഷാ പദ്ധതി മരണാനന്തര ആനുകൂല്യ മായ ആറ് ലക്ഷം രൂപ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷാ ഫണ്ടിന്‍റെ ആറ് ലക്ഷം രൂപയുടെ ചെക്ക് ദമാം കെ എം സി സി പ്രതിനിധി റാഫി അണ്ടത്തോട്, ദമാം എറണാകുളം. ജില്ലാ കെ എം സി സി പ്രവർത്തക സമിതി അംഗം ഉവൈസ് അലിഖാന്‍ ഓടക്കാലി എന്നിവര്‍ ചേര്‍ന്ന് എംഎല്‍എക്ക് കൈമാറി. ചടങ്ങില്‍ ജിദ്ദ കെ എം സി സി പൊന്നാനി മണ്ഡലം പ്രസിഡന്‍റ് ഇസ്സുദ്ധീന്‍, ഷക്കീര്‍ പൂളക്കല്‍, കുഞ്ഞുമുഹമ്മദ് കല്ലുങ്ങല്‍, നാദിര്‍ഷാ ആലുവ, മുസ്ലിം ലീഗ് കളമശ്ശേരി നിയോജകമണ്ഡലം പ്രസിഡൻറ് വി കെ അബ്ദുൽ അസീസ് മുസ്ലീം ലീഗ് കുന്നുകര ഗ്രാമ പഞ്ചായത്ത് ഭാരവാഹികളായ ഇഎം സബാദ്, എ എ അബ്ദുറഹ്മാൻ കുട്ടി, വി.എം അഷ്റഫ്, കുന്നുകര മുസ്ലീം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ എം എ അബ്ദുൽ ജബ്ബാർ, എം.വി നസീർ, ഇമാം അബ്ദുള്ള ഫൈസി, ജാഫർ നടുവിലപറമ്പ്, സിദ്ദീഖ് മാടശ്ശേരി എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."