സര്‍ക്കാരിനെ എതിര്‍ക്കാതെയും അനുകൂലിക്കാതെയും കേരളാ കോണ്‍ഗ്രസ് (എം)
തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാരിനെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യാതെ കേരളാ കോണ്‍ഗ്രസ് (എം). കോട്ടയത്ത് പാര്‍ട്ടിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം വിവാദമായ സാഹചര്യത്തില്‍ ഇന്നലെ നിയമസഭയില്‍ നടന്ന ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പാര്‍ട്ടി അംഗം ഡോ. എന്‍ ജയരാജ് സ്വീകരിച്ച നിലപാട് ശ്രദ്ധേയമായി.
ധനാഭ്യര്‍ഥനയെ പ്രതിപക്ഷാംഗങ്ങള്‍ എതിര്‍ക്കുകയും ഭരണപക്ഷ അംഗങ്ങള്‍ അനുകൂലിക്കുകയുമാണ് പതിവ്. യു.ഡി.എഫ് വിട്ടെങ്കിലും പ്രതിപക്ഷത്തുള്ള കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ ഇതുവരെ ചര്‍ച്ചകളില്‍ ധനാഭ്യര്‍ഥനയെ എതിര്‍ത്തുപോന്നിരുന്നു. എന്നാല്‍, ഇന്നലെ ജയരാജ് എതിര്‍ക്കുന്നെന്നോ അനുകൂലിക്കുന്നെന്നോ പറഞ്ഞില്ല. പിന്നീട് പ്രസംഗിച്ച പി.സി ജോര്‍ജ് ഇക്കാര്യം എടുത്തുപറഞ്ഞു. താന്‍ ഈ നിലപാടാണ് സഭയില്‍ സ്വീകരിച്ചുപോരുന്നതെന്നും തന്നോടൊപ്പം ഒരാള്‍ കൂടി വന്നതില്‍ സന്തോഷമുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."