HOME
DETAILS
MAL
പാലക്കാട്ട് യു.ഡി.എഫ് മുന്നേറ്റം
backup
May 23 2019 | 05:05 AM
പാലക്കാട്ട് ചരിത്രം വഴിമാറുമെന്ന സൂചന നല്കി യു.ഡി.എഫ് മുന്നേറ്റം. എല്‍.ഡി.എഫ് വിജയിക്കുമെന്നു കണക്കുകൂട്ടിയിരുന്ന പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന് 29,469 വോട്ടിന് മുന്നിലാണ്. ആദ്യഫലസൂചന പുറത്തുന്നപ്പോള്‍ മുതല്‍ ശ്രീകണ്ഠന് മുന്നേറുന്ന കാഴ്ചയായിരുന്നു. സിറ്റിങ് എം.പിയായ എല്‍.ഡി.എഫിലെ എം.ബി രാജേഷ് ഒരു ലക്ഷത്തിലധികം വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ യു.ഡി.എഫ് മുന്നേറ്റം എല്ലാ പ്രവചനങ്ങളെയും തള്ളിയിരിക്കുകയാണ്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ചെങ്കോട്ട തകര്‍ത്തുള്ള മുന്നേറ്റം യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചിട്ടുണ്ട്. ശ്രീകണ്ഠന് വിജയിച്ചാല്‍ പാലക്കാട് മണ്ഡലത്തില്‍ പുതുചരിത്രമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."