തബ്ഷീറക്കും ഉനൈസിനും തുടര്‍പഠനത്തിന് കാലിക്കറ്റ് സര്‍വകലാശാലയുടെ സഹായം
കൊണ്ടോട്ടി: ഉറ്റവരുടെ വേര്‍പാടിനിടയില്‍ നഷ്ടപ്പെടുമെന്ന് കരുതിയ തുടര്‍ പഠനം കാലക്കറ്റ് സര്‍വകലാശാലയുടെ കാരുണ്യത്തില്‍ വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ് കൊടപ്പുറത്തെ തബ്ഷീറയും പൂച്ചാലിലെ ഉനൈസും.
കാലവര്‍ഷക്കെടുതിയില്‍ മണ്ണിടിഞ്ഞുവീണ് രക്ഷിതാക്കള്‍ മരണപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ തുടര്‍പഠനത്തിന് കാലിക്കറ്റ് സര്‍വകലാശാല സഹായം നല്‍കാന്‍ തീരുമാനിച്ചതോടെയാണിത്. ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവ് കൊടപ്പുറത്ത് ദുരന്തത്തില്‍ മരിച്ച ഇല്ലിപുറത്ത് ചെറാതൊടി മൂസയുടെ മകള്‍ തബ്ഷീറയുടെ ബിരുദാനന്തര പഠനത്തിനു പൂച്ചാലിലെ കണ്ണനാരി അബ്ദുല്‍ അസീസിന്റെ മകന്‍ കെ.മുഹമ്മദ് ഉനൈസിന്റ ബിരുദ പഠനത്തിനുമാണ് കാലക്കറ്റ് സര്‍വകലാശാല അധികൃതര്‍ സൗകര്യമൊരുക്കുന്നത്.തബ്ഷീറക്ക് സര്‍വകലാശാല ബോട്ടണി വിഭാഗത്തില്‍ എം.എസ്.സി കോഴ്‌സില്‍ പ്രവേശനവും മുഹമ്മദ് ഉനൈസിന് വാഴയൂര്‍ സാഫി കോളജില്‍ ബി.ബി.എ കോഴ്‌സിനും പ്രവേശനം നല്‍കുന്നതിന് സര്‍വകലാശാല നടപടി സ്വീകരിച്ചു. ഉനൈസിന്റെ പിതാവ് അബ്ദുല്‍ അസീസ്, മാതാവ് സുനീറ, സഹോദരന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഉബൈദ് എന്നിവര്‍ മരണപ്പെട്ടിരുന്നു.പിതാവ് മരണപ്പെട്ടതോടെ തബ്ഷിറക്ക് ഉമ്മയും സഹോദരിയും മാത്രമാണ് അത്താണിയായുള്ളത്.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍,രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ് എന്നിവര്‍ ചെറുകാവിലെ ദുരന്ത സ്ഥലങ്ങളും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചിരുന്നു.തുടര്‍ന്നാണ് പ്രദേശത്തെ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും മുഖേനെ തബ്ഷീറയും മുഹമ്മദ് ഉനൈസും തങ്ങളുടെ തുടര്‍പഠനത്തിന് അവസരമൊരുക്കിത്തരണമെന്ന് വി.സിയോട് നേരിട്ട് അഭ്യര്‍ഥിച്ചത്.
തുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രത്യേക പരിഗണന നല്‍കി തുടര്‍നടപടികള്‍ സ്വീകരിച്ചു. പ്രളയവുമായി ബന്ധപ്പെട്ട സര്‍വകലാശാല പരിധിയിലെ സമാനമായ കേസുകളിലും തുടര്‍പഠനത്തിന് അവസരങ്ങള്‍ ഒരുക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ കരീം, ചെറുകാവ് പഞ്ചായത്ത് അംഗങ്ങളായ പി.വി.എ ജലീല്‍,ബഷീര്‍ പൂച്ചാല്‍, പി.കെ.സി അബ്ദുറഹ്മാന്‍, പി.വി അഹമ്മദ് സാജു, കെ.ടി ഷക്കീര്‍ ബാബു, പി.വിഫാഹിം അഹമ്മദ്, ഷുഹൈബ് പുത്തൂപ്പാടം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."