അരലക്ഷത്തിലേറി രമ്യയും ഹൈബിയും
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യത്തെ ഏകദേശ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എറണാകുളത്തും ആലത്തൂരിലും യു.ഡി.എഫിന് വന്‍ മുന്നേറ്റം. എറണാകുളത്ത് യു.ഡി.എഫിന്റെ നിലവിലെ എം.പി കെ.വി തോമസിനു പകരക്കാരനായി വന്ന ഹൈബി ഈഡന്‍ എം.എല്‍.എയും ആലത്തൂരില്‍ കോണ്‍ഗ്രസിന്റെ യുവവനിതാ മുഖം രമ്യാ ഹരിദാസും അരക്ഷത്തിലധികം വോട്ടുകള്‍ക്കാണു മുന്നിട്ടുനില്‍ക്കുന്നത്.
എറണാകുളത്ത് മുന്‍ രാജ്യസഭാ എം.പി പി. രാജീവിനു കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം എന്‍ഡിഎയുടെ സ്ഥാനാര്‍ഥി കേന്ദ്രമന്ത്രികൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനം മൂന്നാം സ്ഥാനത്തു തുടരുകയാണ്.
എറണാകുളത്ത് ഏഴു നിയമസഭാ മണ്ഡലങ്ങളിലേയും മൊത്തം വോട്ടുശരാശരിയില്‍ യുഡിഎഫിന് തന്നെയായിരുന്നു മേല്‍ക്കൈ. സമാന നിലയില്‍ തന്നെയാണ് ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിലും എറണാകുളത്തിന്റെ അവസ്ഥ. യുഡിഎഫിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലൊക്കെ പഴയ പോളിങ് നില അതേപടിയോ അതിനുമുകളിലേക്കോ എത്തി.
ഇതു യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പ്രതീക്ഷക്ക് വക നല്‍കിയിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് യുഡിഎഫ് ലീഡ് നില ഉയര്‍ന്നത് പ്രവര്‍ത്തകരില്‍ ആവേശം കൊള്ളിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ വിവിധയിടങ്ങളില്‍ പ്രകടനവും നടക്കുന്നുണ്ട്. 55000 വോട്ടുകള്‍ക്കാണ് ഇവിടെ ഹൈബി ലീഡ് ചെയ്യുന്നത്.
അതേസമയം ലീഡ് 70,000 ത്തിലേക്ക് ഉയര്‍ത്തി രമ്യാ ഹരിദാസിന്റെ തേരോട്ടം തുടരുകയാണ്. സിപിഎം കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന ആലത്തൂരില്‍ വനിതാ സ്ഥാനാര്‍ഥിയെ ഇറക്കി കോട്ട പിടിച്ചെടുക്കാനുള്ള യുഡിഎഫ് തീരുമാനം ശരിയായിരിക്കുന്നു എന്നുവേണം ഇതുവരെ പുറത്തുവന്ന ഫലങ്ങളില്‍നിന്ന് മനസിലാക്കാന്‍. ആലത്തൂരില്‍ എല്‍ഡിഎഫ് ഉയര്‍ത്തിവിട്ട ആരോപണങ്ങളൊന്നും എവിടെയും ഏശിയിട്ടില്ല.
സംവരണ മണ്ഡലങ്ങളിലൊന്നായ ആലത്തൂരില്‍ സിറ്റിങ് എം.പിയായ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജു ഒരുഘട്ടത്തില്‍ ലീഡ് ചെയ്‌തെങ്കിലും രമ്യ തന്നെ വീണ്ടും മുന്നോട്ടുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."