ജില്ലയിലെ രണ്ട് എസ്.ബി.ഐ കറന്‍സി ചെസ്റ്റുകള്‍ പൂട്ടുന്നു
മലപ്പുറം: ജില്ലയിലെ രണ്ട് പ്രധാന കറന്‍സി ചെസ്റ്റുകള്‍ പൂട്ടാന്‍ എസ്.ബി.ഐ തീരുമാനം. ജില്ലയിലെ ഏറെ ജനസന്ദ്രതയുള്ള പട്ടണമായ മഞ്ചേരിയിലേയും തിരൂരങ്ങാടിയിലേയും ശാഖകളില്‍ പ്രവര്‍ത്തിച്ചുവരുന്ന കറന്‍സി ചെസ്റ്റുകള്‍ അടച്ചുപൂട്ടാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്്. എസ്.ബി.ടി, എസ്.ബി.ഐ ലയനത്തെ തുടര്‍ന്ന്് ചെലവുചുരുക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ 32 കറന്‍സി ചെസ്റ്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ കറന്‍സി ചെസ്റ്റുകള്‍ ഇതിനകം അടച്ചുപൂട്ടി. ജില്ലയില്‍ 13 കറന്‍സി ചെസ്റ്റുകളാണ് എസ്.ബി.ഐക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
കൂടാതെ കനറാ ബാങ്കിനു കീഴില്‍ മലപ്പുറത്തും, വിജയാബാങ്കിനു കീഴില്‍ കൊണ്ടോട്ടിയില്‍ ഒരോ വീതം കറന്‍സി ചെസ്റ്റുകളുണ്ട്. വിവിധ ബാങ്കുകള്‍ക്ക് ആവശ്യമായ പണം കൃത്യസമയത്ത് ലഭ്യാക്കുക. പരിധിയിലധികം വരുന്ന പണം ശേഖരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കാണ് പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചു കറന്‍സി ചെസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
പുതുതായി പണം ആവശ്യപ്പെടരുതെന്നും ബാക്കി വരുന്ന പണം തിരിച്ചേല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് മഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളിലെ എസ്.ബി.ഐ ശാഖകളിലേക്ക് ഇതിനകം തന്നെ കത്ത് ലഭിച്ചിട്ടുണ്ട്.
ഒരാഴ്ചക്കകം തന്നെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് വിവരം. അതേ സമയം പുതിയ തീരുമാനത്തോടെ ജില്ലയില്‍ കറന്‍സി ക്ഷാമം ഉണ്ടായേക്കുമെന്നാണ് ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ ആശങ്ക. പുതിയ നോട്ടുകള്‍, നാണയം എന്നിവ കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യവുമുണ്ടാകും. മഞ്ചേരിയിലെ ബാങ്കുകള്‍ക്ക് പണം ആവശ്യമായാല്‍ ഇനിമുതല്‍ മലപ്പുറത്തെ ആശ്രയിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."