HOME
DETAILS
MAL
ഹര്‍ത്താലുമായി സഹകരിക്കില്ല: വി.ഡി സതീശന്
backup
September 09 2018 | 07:09 AM
തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്. ഇതിന്റെ പേരില്‍ സംഘടനയില്‍ നിന്നും നടപടികളുണ്ടായാല്‍ നേരിടാന്‍ തയ്യാറാണെന്നും വി.ഡി സതീശന് പറഞ്ഞു. ഹര്‍ത്താലില്‍ നിന്നും പ്രളയ ബാധിത പ്രദേശങ്ങളെയെങ്കിലും ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു ഭാരത് ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഭാരത് ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് അറിയിച്ചിരുന്നു. തിങ്കളാഴ്ച ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."