HOME
DETAILS
MAL
പ്രവാസികളുടെ കണക്ക് അറിയാന്‍ ഡാറ്റാബേസ് ഏര്‍പ്പെടുത്തും: ഐസക്
backup
May 08 2017 | 22:05 PM
ന്യൂഡല്‍ഹി: വിദേശത്തെ മലയാളികളുടെ കൃത്യമായ വിവരം അറിയുന്നതിന് ഓണ്‍ലൈന്‍ ഡാറ്റാ ബേസ് സംവിധാനം നോര്‍ക്ക റൂട്ട്സ് മുഖേന കൊണ്ടുവരുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു ഭവനില്‍ നടന്ന സംസ്ഥാന പ്രവാസികാര്യ മന്ത്രിമാരുടെയും അംബാസിഡര്‍മാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേന്ദ്രസര്‍ക്കാരിന്റെ ഇ- മൈഗ്രേറ്റ് പോര്‍ട്ടല്‍വഴി നിയമാനുസൃതമായ എമിഗ്രേഷന്‍ പ്രോത്സാഹിപ്പിക്കണം.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചില വിദേശ എംബസികള്‍ നോര്‍ക്ക റൂട്ട്സ് മുഖേന നല്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സ്വീകരിക്കുന്നില്ല. സ്വകാര്യ ഏജന്‍സികളെയാണ് അവര്‍ ഇക്കാര്യത്തില്‍ ആശ്രയിക്കുന്നത്. ഇത് ചൂഷണത്തിനുള്ള സാധ്യത വരുത്തിവയ്ക്കുമെന്നും തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."