സാമൂഹ്യ പെന്‍ഷന്‍ വിതരണത്തിലെ അപാകത: പ്രതിഷേധം ശക്തം
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ സാമൂഹ്യ പെന്‍ഷന്‍ വിതരണത്തില്‍ വന്‍ അപാകതയെന്ന് ആരോപണം. ഇന്ദിരാ ഗാന്ധി വാര്‍ധക്യകാല പെന്‍ഷന്‍ ,വിധവ പെന്‍ഷന്‍ തുടങ്ങിയ സാമൂഹ്യ പെന്‍ഷന്‍ വിതരണത്തിലാണ് അപാകതയുള്ളത്. 1,100 രൂപ വാങ്ങുന്ന പലര്‍ക്കും ഇത്തവണ കിട്ടിയത് വെറും 600 രൂപയാണ്. അന്വേഷിച്ചപ്പോള്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്് പകുതി തുക നല്‍കിയെന്നാണ് മറുപടി.
പ്രളയം ഉണ്ടായപ്പോള്‍ തന്നെ പല സംഘടനകളും നടത്തിയ ഫണ്ട്് പിരിവില്‍ കൈയയച്ച്് സംഭാവന നല്‍കിയ പാവപ്പെട്ട പെന്‍ഷന്‍കാര്‍ക്ക് ഇത് വലിയ അടിയായി. എന്നാല്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവൊന്നും ഇല്ലെന്ന് മനസിലായി. ഇതേക്കുറിച്ച് വീണ്ടും അന്വേഷിച്ചപ്പോള്‍ രണ്ടു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഏതെങ്കിലും ഒരു പെന്‍ഷന്‍ മാത്രമേ ലഭിക്കൂവെന്നും അതിനാല്‍ ഇത്തവണ 600 രൂപ മാത്ര്‌മേ പെന്‍ഷനൂള്ളൂ എന്നുമായിരുന്നു വിശദീകരണം.
എന്നാല്‍ പഞ്ചായത്തില്‍ തന്നെ പലര്‍ക്കും രണ്ടു പെന്‍ഷന്‍ തുകയായ 1,100 രൂപ കിട്ടിയിട്ടുണ്ട്. അംശാദായം അടച്ച് ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍്ക്ക്്് സര്‍ക്കാരിന്റെ പെന്‍ഷന്‍ നല്‍കാം എന്നതായിരുന്നു മുന്‍ സര്‍ക്കാറിന്റെ നയം. സമ്പൂര്‍ണ പെന്‍ഷന്‍ എന്ന മുന്‍ സര്‍ക്കാരിന്റെ നയം അപ്പാടെ അട്ടിമറിച്ച പുതിയ സര്‍ക്കാര്‍ ഏതെങ്കിലും ഒരു പെന്‍ഷന്‍ എന്ന നയം രൂപീകരിക്കുകയായിരുന്നു. എന്നാല്‍ ആ നയം പൂര്‍ണമായി നടപ്പിലാക്കാന്‍ ഇതുവരെക്കും സര്‍ക്കാറിനായില്ല.
പെന്‍ഷന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന്്് കോണ്‍ഗ്രസ് (ഐ) കിനാനൂര്‍- കരിന്തളം മണ്ഡലം കമിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്് ചേര്‍ന്ന യോഗത്തില്‍ ഉമേശന്‍ വേളൂര്‍, കെ.കെ നാരായണന്‍, സി.വി ഭാവനന്‍, വി. ശ്രീജിത്ത്്, ബാബു ചേമ്പേന, ദിനേശന്‍ പെരിയങ്ങാനം, ജനാര്‍ദ്ദനന്‍, പി. ബേബി കാരാട്ട്, ഇ. തമ്പാന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."