HOME
DETAILS
MAL
മണ്ണിന്റെ മണമറിയാന്‍ അല്‍ ബിര്‍റ് കുരുന്നുകള്‍
backup
September 09 2018 | 07:09 AM
തൃക്കരിപ്പൂര്‍: നാടിന്റെ കാര്‍ഷിക സംസ്‌കൃതിയോട് ഇണങ്ങി ചേരാനും മണ്ണിന്റെ മണമറിയാനും എടച്ചാക്കൈ അല്‍ബിര്‍റ് കുരുന്നുകള്‍ കൃഷിയിലേക്ക്. കുരുന്നു പ്രായത്തില്‍ തന്നെ കാര്‍ഷിക സംസ്‌കാരം കുട്ടികളില്‍ പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വീട്ടിലും കൃഷിക്ക് തുടക്കം കുര്‍ക്കുന്നത്. പടന്ന കിനാത്തില്‍ കൃഷിഭവനുമായി സഹകരിച്ചാണ് കൃഷി ആരംഭിക്കുന്നത്. അധ്യയന വര്‍ഷത്തില്‍ മികച്ച അടുക്കളത്തോട്ടമൊരുക്കുന്ന വിദ്യാര്‍ഥിക്കും രക്ഷിതാവിനും പ്രത്യേക ഉപഹാരം നല്‍കി ആദരിക്കും.
കഴിഞ്ഞ ദിവസം സ്‌കുളില്‍ നടന്ന ചടങ്ങില്‍ അല്‍ബിര്‍റ് എ.ഡി ഇന്‍ചാര്‍ജ് ഫൈസല്‍ ഹുദവി വിത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഫാക്കല്‍റ്റി അഷ്‌റഫ് അണ്ടോണ, കോര്‍ഡിനേറ്റര്‍ പി. മുഹമ്മദലി, ഖമറുദ്ദീന്‍ കൈതക്കാട്, അധ്യാപികമാരായ ഹഫ്‌സത്ത്, ഫരീദ, സഫീറ, ഫാത്വിബി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."