HOME
DETAILS
MAL
ഹൃദയവിശാലത സമൂഹത്തിന് അത്യന്താപേക്ഷിതം: ജസ്റ്റിസ് അബ്ദുല്‍ റഹീം
backup
July 24 2016 | 20:07 PM
ആലുവ: ബുദ്ധി വികസനത്തോടൊപ്പം ഹൃദയവിശാലതയും സമൂഹത്തിന് അത്യന്താപേക്ഷിതമെന്ന് ജസ്റ്റിസ് അബ്ദുല്‍ റഹീം.
ചുണങ്ങംവേലി രാജഗിരി ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായവരുടെ കൂട്ടായ്മായായ ഹൃദയസ്പര്ശത്തില് ഹൈക്കോടതി ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം മുഖ്യാതിഥിയായിരുന്നു. രാജഗിരി ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി സി.എം.ഐ അദ്ധ്യക്ഷപ്രസംഗം നടത്തി.
ഹൃദയസംബന്ധമായിട്ടുള്ള രോഗങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലികളെക്കുറിച്ചും രോഗികളും പൊതുജനങ്ങളും അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ അടങ്ങിയിട്ടുള്ള പുസ്തകം ഫാ. ജോസ് അലക്സ് സി.എം.ഐ. പ്രകാശനം ചെയ്തു.
ചടങ്ങില്‍ ഡോ. രാംദാസ് നായക്, ഡോ. സുരേഷ് ഡേവിസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."