പുനരധിവാസത്തിന് ജില്ലയില്‍ കോണ്‍ഗ്രസിന്റെ 40 വീട്
കാസര്‍കോട്: പ്രളയബാധിതരുടെ പുനരധിവാസത്തിനായി ജില്ലയില്‍ കെ.പി.സി.സി 40വീടുകള്‍ നിര്‍മിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. രണ്ട് കോടി രൂപ ചെലവഴിച്ചാണ് വീടുകള്‍ നിര്‍മിക്കുക. ജില്ലയില്‍നിന്നു തന്നെ തുക സമാഹരിച്ചാണ് വീടുകള്‍ നിര്‍മിക്കുകയെന്നും പ്രളയബാധിതരുടെ സഹായം മുന്‍നിര്‍ത്തി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി ധനസമാഹരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാക്കളും മറ്റും വീടുകള്‍വച്ച് തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, എ.കെ ആന്റണി, പി.ജെ കുര്യന്‍, പ്രൊഫ. കെ.വി തോമസ്, കെ.സി വേണുഗോപാല്‍, വി.എം സുധീരന്‍ തുടങ്ങിയ നേതാക്കളും കുടുംബാംഗങ്ങളും ഓരോ വീടുകളും നിര്‍മിച്ച് നല്‍കും. ഇത്തരത്തിലുള്ള കാംപയിനിലൂടെയാണ് 1,000 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുന്നതെന്ന ഹസ്സന്‍ പറഞ്ഞു. വീട് നിര്‍മാണത്തിനായി മണ്ഡലം കമ്മിറ്റികള്‍ ശേഖരിക്കുന്ന ഫണ്ട് ഒക്ടോബര്‍ 30നകം കെ.പി.സി.സിയ്ക്ക് കൈമാറണമെന്നും ഹസ്സന്‍ നിര്‍ദേശിച്ചു.
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയെയും പ്രളയത്തില്‍ മരണപ്പെട്ടവരെയും കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം അനുസ്മരിച്ചു. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, കെ.പി കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, വി.എ നാരായണന്‍, കെ.പി.സി.സി അംഗങ്ങളായ എം.സി ജോസ്, സുബ്ബയ്യറായ്, സി.എ അഷ്‌റഫലി, യു.ഡി.എഫ് കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, നേതാക്കളായ ബാലകൃഷ്ണ വോര്‍ക്കൊഡ്‌ലു, കുഞ്ഞമ്പു നായര്‍, പി.കെ ഫൈസല്‍, കെ.വി ഗംഗാധരന്‍, കെ.എം ബാലകൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."