HOME
DETAILS
MAL
സര്‍ക്കാരിന്റെ പേരുപറഞ്ഞ് സി.പി.എം സര്‍വേ
backup
September 09 2018 | 07:09 AM
ശ്രീകണ്ഠപുരം: സര്‍ക്കാരിന്റെ സര്‍വേയെന്ന പറഞ്ഞ് ജനങ്ങളില്‍ നിന്നു സി.പി.എം നേതൃത്വത്തില്‍ വിവരശേഖരണം നടത്തുന്നതായി ആരോപണം.
ചെങ്ങളായി പഞ്ചായത്തില്‍ രണ്ടാംവാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീയെ ഉപയോഗപ്പെടുത്തിയാണു ജാതി, മതം, പാര്‍ട്ടി അംഗത്വം, സമുദായ സംഘടനാ അംഗത്വം എന്നിവ സംബന്ധിച്ചുള്ള ചോദ്യാവലിയുള്ള ഫോം ഉപയോഗിച്ച് സര്‍വേ നടത്തുന്നതായി ആരോപണമുയര്‍ന്നത്. ഔദ്യോഗികമായുള്ള ഉത്തരവില്ലാതെ നടത്തുന്ന ഇത്തരം സര്‍വേ ഗൂഢലക്ഷ്യം വച്ചുള്ളതും ജനങ്ങളെ സംശയത്തില്‍ നിര്ത്തുന്നതുമാണെന്നു മുസ്ലിംലീഗ് ഇരിക്കൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എന്‍.എ ഖാദര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."