HOME
DETAILS
MAL
സി.എ.എ. വിരുദ്ധ സമരം: എം.എസ്.എഫ് നേതാവ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് തെലുങ്കാന പോലീസ്
backup
October 10 2020 | 07:10 AM
ഹൈദരാബാദ്: സി.എ.എ. വിരുദ്ധ പ്രക്ഷോഭകരെ വേട്ടയാടുന്ന ദല്‍ഹി-യു.പി പോലീസിനെ അനുകരിച്ച് വിദ്യാര്‍ത്ഥി വേട്ടയുമായി തെലുങ്കാന പോലീസും രംഗത്ത്. രാജ്യത്താകമാനം അലയടിച്ചിരുന്ന സി.എ.എ. വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ രൂപീകരിച്ച കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ ഫെബ്രുവരി 21ന്തൊട്ടടുത്ത ഉര്‍ദു യൂണിവേഴ്സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ചാണ് കേസിനാധാരം.
എം.എസ്.എഫ് യൂണിറ്റ് പ്രസിഡണ്ടും മുന്‍ യൂണിയന് ഭാരവാഹി കൂടിയായ കോഴിക്കോട് നാദാപുരം സ്വദേശി ആഷിഖുറസൂല്‍ ഉള്‍പ്പെടെ പതിനാല് പേര്‍ക്കെതിരെയാണ് ഐ.പി.സി 34,143,188 വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മലയാളി വിദ്യാര്‍ത്ഥിയായ താഹിര്‍ ജമാലിനെതിരേയും എഫ്.ഐ.ആര് ചുമത്തപ്പെട്ടവരില്‍ ഉള്‍പ്പെടും.
ബി.എസ്.എഫ്, എന്‍.എസ്.യു.ഐ, ഫ്രന്റേണിറ്റി, ജെ.കെ.എസ്.എ, എ.ഐ.എസ്.എ എന്നീ സംഘടനകളുടെ നേതാക്കള്‍ക്കെതിരേയും കേസുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."