വയനാടന്‍ ചുരം കടന്ന് രാഹുല്‍; തരംഗം ആഞ്ഞടിച്ച് കേരളം
വയനാട്: സംസ്ഥാന ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്ന് രാഹുല്‍ ഗാന്ധി. മൂന്ന്‌ലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിട്ടുനില്‍ക്കുന്നത്. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി പരന്ന് കിടക്കുന്ന മണ്ഡലം. വയനാട്ടിലെ കല്‍പ്പറ്റയും മാനന്തവാടിയും ബത്തേരിയും മലപ്പുറത്തെ നിലമ്പൂരും ഏറനാടും വണ്ടൂരും കോഴിക്കോട്ടെ തിരുവമ്പാടിയുമുള്‍പ്പെട്ട നിയമസഭാ മണ്ഡലങ്ങള്‍. നാളിത് വരെ കണ്ടത് രണ്ട് തെരഞ്ഞെടുപ്പ് മാത്രം. 2009 ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ഐ ഷാനവാസ് നേടിയത് 1,53,439 വോട്ടിന്റെ ഭൂരിപക്ഷം,2014 ല്‍ അത് 20,870 ആയി ചുരുങ്ങി. 13,25,788 വോട്ടര്‍മാരാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. 6,55,786 പുരുഷന്‍മാരും 6,70,002 സ്ത്രീകളുമാണ് പട്ടികയിലുള്ളത്. മലയും വയലും അതിരിടുന്ന വയനാടിന്റെ വികസനം തന്നെയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച.
കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തിലേക്ക് മത്സരിക്കാനെത്തിയതോടെ ഇന്ത്യയിലെ തന്നെ വി.വി.ഐ.പി മണ്ഡലമായി മാറി വയനാട്. തമിഴ്‌നാടും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരത്തിനെത്തിയതോടെ ദക്ഷിണേന്ത്യയിലാകെ രാഹുല്‍ തരംഗം ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദേശീയ കോണ്‍ഗ്രസ് നേതൃത്വം. അക്ഷരാര്‍ഥത്തില്‍ കേരളത്തില്‍ രാഹുല്‍ തരംഗം ആഞ്ഞടിക്കുകതന്നെ ചെയ്തു.
സംസ്ഥാന ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്.
2014 ലെ ഇ. അഹമ്മദിന്റെ ഭൂരിപക്ഷത്തെയാണ് രാഹുല്‍ മറികടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."