HOME
DETAILS

സൈബറിടത്തിലെ ചതിക്കുഴികള്‍: രക്ഷിതാക്കളറിയേണ്ട കാര്യങ്ങള്‍

  
backup
October 10 2020 | 08:10 AM

what-parents-need-to-know-about-cybersecurity-traps-2020
 
 
 
                      
ഇന്ന് പത്രം തുറന്നപ്പോള്‍ സൈബര്‍ സ്‌പേസില്‍ കുട്ടികക്കെതിരെയുള്ള  അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രണ്ടു വാര്‍ത്തകള്‍ കണ്ടു  രണ്ടും സൈബര്‍ അതിക്രമവുമായി ബന്ധപ്പെട്ടതാണ് . സൈബര്‍ രംഗത്തേക്ക് ഓരോ ദിവസം കഴിയുംതോറും ഓരോ പടിവെച്ചു നാം കയറിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണ് കണ്ടു കൊണ്ടിരിക്കുന്നത്, സാഹചര്യം നമ്മളെ അങ്ങനെ പടി കയറ്റി കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. ഓരോ ദിവസവും അതിക്രമങ്ങളുടെ വാര്‍ത്ത തലക്കെട്ടുകള്‍ വായിക്കുമ്പോഴും പുറം ലോകമറിയാത്ത നിരവധി സംഭവ വികാസങ്ങള്‍ നമ്മുടെ ഇടയില്‍ നടന്നു കൊണ്ടിരിക്കുന്നു. ഗെയിമിന്റെയും,സോഷ്യല്‍ മീഡിയയുടെ ലോകത്തേക്ക് കാലെടുത്തു വെച്ച നമ്മുടെ കുട്ടികള്‍ ഇരിക്കും മുന്‍പ് കാല്‍ നീട്ടുന്നതാണ്  ഒട്ടുമിക്ക പ്രശ്ങ്ങളുടെയും മൂല കാരണം. 
 
ഈ ഒരു അവസ്ഥയില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. രോഗം വന്നു ചികിസിക്കുന്നതിനേക്കാള്‍ നല്ലതു വരാതെ സൂക്ഷിക്കുക എന്നതല്ലേ?. പോസറ്റീവ് ആയ സൈബര്‍ സ്‌പേസ് ഒരുക്കാനായി അവിടെയുള്ള കള്ള നാണയങ്ങളെ തിരിച്ചറിയാനും അതിനെ എങ്ങനെ മുളയിലേ നുള്ളി കളയാനും നമ്മുടെ മക്കളെ പ്രാപ്തരാക്കണം.
                                                                                                                                                സൈബര്‍ സ്‌പേസില്‍ 'stranger is danger'  എന്നത് ആദ്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുക. പലപ്പോഴും അപരിചിതര്‍  ബന്ധങ്ങള്‍ സ്ഥാപിക്കുകയും കുട്ടികളുടെ വിശ്വാസത്തെ കയ്യിലെടുക്കാനുള്ള പ്രവര്‍ത്തങ്ങളാണ് ആദ്യം നടത്തുക ,ഈ വിശ്വാസം നേടിയെടുത്തു  കഴിയുന്നതോടെ ഇവര്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ നമ്മുടെ കുട്ടികള്‍  ഷെയര്‍  ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നത്                                                                                             
 
റിയല്‍ സ്‌പേസും  വിര്‍ച്യുല്‍ സ്‌പേസും തമ്മിലുള്ള വ്യത്യാസത്തെ തിരിച്ചറിയാന്‍ ഹെല്പ് ചെയ്യുക                                                                                                     
 
1. റിയല്‍ സ്‌പേസില്‍ മുഖത്തോടു മുഖം നോക്കിയുള്ള  ആശയ വിനിമയമാണ് , എന്നാല്‍ വിര്‍ച്യുല്‍  സ്‌പേസില്‍ ഇതില്‍ ടെക്സ്റ്റ് മെസ്സേജുകളാണ് അതുകൊണ്ട് തന്നെ പറയുന്നതിന്റെ വിശ്വസ്തത സംശയത്തിന്റെ നിഴലിലാണ് 
 
2. ചെയ്യുന്ന എന്ത് പ്രവര്‍ത്തിയും വിര്‍ച്യുല്‍ സ്‌പേസില്‍ റെക്കോര്‍ഡഡ് ആണ് അതുകൊണ്ട്  തന്നെ ഇത് ഭാവിയില്‍ ദുരുപയോഗം ചെയ്‌തേക്കാം  , റിയല്‍ സ്‌പേസില്‍ നടുക്കുന്നതൊക്കെ നമുക്ക് ഓര്‍ത്തു വെക്കാനേ പറ്റുകയുള്ളു
 
3. രക്ഷിതാക്കളുടെ നിയന്ത്രണത്തിന് ഒരു കണ്ട്രോള്‍ ഉണ്ടാകും, റിയല്‍ സ്‌പേസില്‍ എന്നാല്‍ രക്ഷിതാവിന്റെ കോണ്‍ട്രോളിനു പരിധിയുണ്ട്.
 
കുട്ടികളെ അനുനയിപ്പിക്കാനായി പലതരത്തിലുള്ള മാര്‍ഗങ്ങങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ ഉപയോഗിച്ചു വരുന്നുണ്ട് 
1.  നിങ്ങള്‍ കളിച്ചു കൊണ്ടിരിക്കുന്ന ഗെയിമില്‍ നല്ല പ്രകടനം കാഴ്ച വെച്ചതിനോ ,വിജയിയാതിനോ മറ്റോ നിങ്ങള്‍ക്ക് സമ്മാനമോ ,പണമോ തരുക 
 
2. കുട്ടികള്‍ ചെയ്ത എന്തെങ്കിലും നല്ല കാര്യങ്ങളെ വാഴ്ത്തി പറയുക , അവരുടെ ഫോട്ടോ നന്നായിട്ടുണ്ട്,അവരുടെ ഡ്രസ്സ് കളര്‍ നന്നായിട്ടുണ്ട് തുടങ്ങിയവ പറഞ്ഞു അവരുടെ പ്രീതി നേടിയെടുക്കുക
 
3. ചെറിയ രീതിയിലുള്ള ലൈംഗിക ചുവയുള്ള സംസാരങ്ങള്‍ ഇവര്‍ ആരംഭിക്കുകയും കുട്ടികള്‍ ഇവര്‍ക്ക് അനുകൂലമായി പ്രതികരിക്കുക്കുമ്പോള്‍  കൂടുതല്‍ കാര്യങ്ങള്‍ അപകടകരമായ രീതിയില്‍ സംസാരം നീളുകയും പല വ്യക്തിഗത വിവരങ്ങളും,സ്വകാര്യത നഷ്ടപെടുന്ന വിവരങ്ങളും  ഷെയര്‍ ചെയ്യപ്പെടും.
 
4. സ്വകാര്യത, ലൈംഗികത തുടങ്ങിയവ  പുറത്തു പറയുന്നതും, പ്രദര്‍ശിപ്പിക്കുന്നതും  കുഴപ്പമല്ല എന്നും ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണെന്നും ഇതിനെ സാധുകരിക്കാന്‍ വേണ്ടി സമാനമായ രീതിയിലുള്ള ഫോട്ടോസ് അല്ലെങ്കില്‍ വിവരങ്ങള്‍ കാണിച്ചു കുട്ടികളെ ഇവരുടെ പരിധിയില്‍ കൊണ്ട് വരുകയും ചെയ്യുക
 
5. ഏതെങ്കിലും തരത്തിലുള്ള ഭീഷണിയിലൂടെയോ മറ്റോ സ്വകാര്യത നഷ്ടപ്പെടുന്ന  വിവരങ്ങള്‍ കൊടുക്കാന്‍ വേണ്ടി പറയുക.  
 
ഇങ്ങനെയുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ കുട്ടികളോട്  വിവരങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞു ലോക്കല്‍ പോലീസിലോ ,സൈബര്‍ സെല്‍ മുഖേനയോ റിപ്പോര്‍ട്ട് ചെയ്യുക 
 
ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ താഴെ ചേര്‍ക്കുന്നു
 
1. പല ഓണ്‍ലൈന്‍ ഗെയിമുകളിലും കുട്ടികളുടെ കൂടെ കളിക്കുന്നത് ലോകത്തെ ഏതെങ്കിലും ഭാഗത്തുനിന്നുള്ള ആളുകളാണ്  ഇതില്‍ തന്നെ അപകടകരമായ പ്രവണത ഉള്ള ആളുകളും ഉണ്ടാകും ഇത് അപകടങ്ങള്‍ സൃഷ്ടിക്കും. 
 
2. ചിലര്‍ ഗെയിമുകളില്‍ തോറ്റാല്‍ ഉണ്ടാകുന്ന അപകടകരമായ ഭവിഷ്യത്തുകള്‍ പറഞ്ഞു കുട്ടികളെ ഭീഷണിപ്പെടുത്തുക , സ്വയം അപകടപരമായ പ്രവണതക്ക് പ്രേരിപ്പിക്കുക , സാമ്പത്തികമായ തട്ടിപ്പുകള്‍ നടത്തുക
 
3. ഗെയിമിലെ ചില സ്റ്റെപ്പുകള്‍  വിജയിക്കാന്‍ സഹായിക്കുകയും , ഗെയിം കളി എളുപ്പമാകാനുള്ള ടിപ്‌സ് പറഞ്ഞു കൊടുക്കുകയും  അത് വഴി ബന്ധം സ്ഥാപിക്കുകയും കുട്ടികളുടെ പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ ശേഖരിക്കുകയും ചെയ്യും, പിന്നീട് നേരില്‍ കാണാനും മറ്റും കുട്ടികളെ പ്രേരിപ്പിക്കുക
 
4. ഓണ്‍ലൈന്‍ ഗെയിം നിരന്തരമായി കളിക്കുന്നത് കൊണ്ടുണ്ടാവുന്ന ശാരീരിക പ്രശ്‌നങ്ങള്‍  , മാനസിക പ്രശ്‌നഗങ്ങള്‍ , അഡിക്ഷന്‍ തുടങ്ങിയവ
 
[caption id="attachment_715067" align="aligncenter" width="360"] Security concept: computer keyboard with word Cyber Crime, selected focus on enter button background, 3d render[/caption]
 
ഇവിടെ കൗമാരക്കാരായ കുട്ടികള്‍ക്ക് സുരക്ഷിതമായ സൈബര്‍ സ്‌പേസ് ഒരുക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം 
 
1. കൗമാര പ്രായത്തിലെ എല്ലാ വിധ ശാരീരിക മാനസിക വൈകാരിക മാറ്റത്തെ കുറിച്ചും രക്ഷിതാക്കള്‍ ബോധവാന്മാരാകുകയും ഇതിനെ കുറിച്ച് കുട്ടികളെ   ബോധ്യപ്പെടുത്തലുകള്‍ ഉണ്ടാക്കുകയും ചെയ്യുക 
 
2. അപരിചിതര്‍ സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അവരെ ബ്ലോക്ക് ചെയ്യുകയും , മോശമായ രീതിയില്‍ പെരുമാറുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുക
 
3. സ്വകാര്യത വ്യക്തമാകുന്ന രീതിയിലുള്ള ഫോട്ടോസ് ആരുമായും ഷെയര്‍ ചെയ്യാതിരിക്കുക 
 
4. അപരിചിതരുമായി വെബ്ക്യാം ഓണ്‍ ചെയ്യുകയോ  , വോയിസ് മെസ്സേജ് അയക്കുകയോ ചെയ്യാതിരിക്കുക
 
5. നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ ശെരിയാണോ ,അത് ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ ഒരു ബുദ്ധിമുട്ടാകുമോ , അത് നിയമാനുസൃതമാണോ  നിയമ വിരുദ്ധമാണോ , അത് ആവശ്യമുള്ളതാണോ തുടങ്ങിയവ അറിഞ്ഞു പോസ്റ്റ് ചെയ്യുക    
 
6. അപകടകരമായ സാഹചര്യം വന്നാല്‍ രക്ഷിതാക്കളുമായോ , അധ്യാപകരുമായോ , വിശ്വാസമുള്ള ആളുമായോ ഷെയര്‍ ചെയ്യുക , പോലീസ്, സൈബര്‍ സെല്‍ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക, കുട്ടികളുടെ  സംരക്ഷണത്തിനായി  പ്രവര്‍ത്തിക്കിന്ന  24 മണിക്കൂര്‍  ഹെല്പ് ലൈന്‍  ആയ  ചൈല്‍ഡ്ലൈനില്‍ 1098 എന്ന  നമ്പറില്‍ വിളിച്ചു  അറിയിക്കുക
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago