കര്‍ണാടകയില്‍ കരുത്തര്‍ക്കും കാലിടറി: തൂത്ത് വാരാന്‍ എന്‍.ഡി.എ
മംഗളൂരു: രാജ്യമെങ്ങും എന്‍.ഡി.എ തരംഗം ആഞ്ഞടിച്ചതോടൊപ്പം കര്‍ണാടകയിലും ബി.ജെ.പി തൂത്തു വാരുന്നു. ആകെയുള്ള 28 പാര്‍ലമെന്റ് സീറ്റുകളില്‍ 24 എണ്ണത്തിലും എന്‍.ഡി.എ സഖ്യം മുന്നിട്ടു നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം മൂന്നു സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിട്ടു നില്ക്കുന്നു.
തുംകൂറില്‍ എച്ച്.ഡി ദേവഗൗഡ, മാണ്ട്യയില്‍ മുഖ്യമന്ത്രി എച്.ഡി കുമാര സ്വാമിയുടെ മകന് നിഖില്‍ കുമാര സ്വാമി, ചിക്കബെല്ലാപൂരില്‍ കോണ്‍ഗ്രസിന്റെ വീരപ്പ മൊയ്ലി,ബെല്ലാരിയില്‍ കോണ്‍ഗ്രസിന്റെ വി.എസ്.ഉഗ്രപ്ര,കല്‍ബുര്‍ഗിയില്‍
ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി.എസും സംസ്ഥാനത്ത് മുന്നേറ്റം നടത്തുകയും സഖ്യ ഭരണം കാഴ്ച വെക്കുകയും ചെയ്യുന്നതിനാല്‍ അതിന്റെ അലയൊലി പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും 11 മുതല്‍ 18 വരെ സീറ്റുകള്‍ നേടുമെന്ന പ്രതീക്ഷയുമാണ് കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന് ഉണ്ടായിരുന്നത്.
എന്നാല്‍ എന്‍.ഡി.എ തരംഗം രാജ്യമെങ്ങും ആഞ്ഞടിച്ചതോടെ കര്‍ണ്ണാടകയിലും കോണ്‍ഗ്രസ് ദള്‍ സഖ്യം കീഴ്മേല്‍ മറിയുന്ന അവസ്ഥയിലായി കാര്യങ്ങള്‍. തെരെഞ്ഞെടുപ്പിനു പിന്നാലെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ദള്‍ സഖ്യം തമ്മില്‍ പിരിയുമെന്നും ഭരണം ബി.ജെ.പി ഏറ്റെടുക്കുമെന്നും ബി.ജെ.പി.നേതാവും മുന്‍മുഖ്യ മന്ത്രിയുമായ ബി.എസ്.യെദ്യൂരപ്പയുടെ പ്രവചനം സംസ്ഥാനത്തു നടപ്പാക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."