HOME
DETAILS

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി തമിഴ്നാട് സുപ്രീം കോടതിയില്‍ 

  
backup
October 10 2020 | 08:10 AM

tamil-nadu-supreme-court-blames-srilanka-for-mullaperiyar-issue
 
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തെ കുറ്റപ്പെടുത്തിയും ഉപസമിതിയെ അനുകൂലിച്ചും തമിഴ്നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികളോട് കേരളം സഹകരിക്കുന്നില്ലെന്ന് തമിഴ്നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു. അണക്കെട്ടിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കാന്‍ തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തി. മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന കോതമംഗലം സ്വദേശികളുടെ ഹര്‍ജിയിലാണ് തമിഴ്നാട് നിലപാട് വ്യക്തമാക്കിയത്.
 
അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതിക്കെതിരെ കോതമംഗലം സ്വദേശി ഡോ. ജോ ജോസഫും, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍ക്കുട്ടി, ജെസി മോള്‍ ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളെ തമിഴ്നാട് എതിര്‍ത്തു. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും, ഉപസമിതി കൃത്യമായ ഇടവേളകളില്‍ അണക്കെട്ട് പരിശോധിക്കുന്നുണ്ടെന്നും തമിഴ്നാട് അറിയിച്ചു.
 
മുല്ലപ്പെരിയാറിലെ ബേബി ഡാമും എര്‍ത്ത് ഡാമും ശക്തിപ്പെടുത്താന്‍ കേരളം സഹകരിക്കുന്നില്ല. 23 മരങ്ങള്‍ മുറിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നല്‍കുന്നില്ല. അപ്രോച്ച് റോഡിലെ അറ്റകുറ്റപണി അനിശ്ചിതമായി നീളുകയാണെന്നും കോടതിയെ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് മഴ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നില്ലെന്നും തമിഴ്നാട് കുറ്റപ്പെടുത്തി.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago