ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന 60000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക; ക്വാഡ് സഖ്യത്തിനു ഭീഷണി
വാഷിങ്ടണ്‍: ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയില്‍ ചൈന 60,000 സൈനികരെ അണിനിരത്തിയിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ക്വാഡ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ചൈനയുടെ മോശം പെരുമാറ്റത്തേയും ചൈന ഉയര്‍ത്തുന്ന ഭീഷണിയേക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ദി ഗയ് ബെന്‍സണ്‍ ഷോ എന്ന അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പോംപെയോ
യുഎസ്, ജപ്പാന്, ഇന്ത്യ, ഓസ്ട്രേലിയ എന്നീ ക്വാഡ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഇന്തോ-പസഫിക് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാര്‍ ചൊവ്വാഴ്ച ടോക്കിയോയില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പോംപെയോയുടെ പരാമര്‍ശം.
ഇന്തോ-പസഫിക്, ദക്ഷിണ ചൈനാ കടല്‍, കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) എന്നിവിടങ്ങളിലെ ചൈനയുടെ ആക്രമണാത്മക സൈനിക പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ രണ്ടാമത്തെ കൂടിക്കാഴ്ച ചൊവ്വാഴ്ച നടന്നത്.
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും പോംപിയോ കൂടിക്കാഴ്ച്ച നടത്തി. ഇന്തോ-പസഫിക്കിലും ലോകമെമ്പാടുമുള്ള മുന്നേറ്റം, സമാധാനം, സമൃദ്ധി, സുരക്ഷ എന്നിവയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ഇരുനേതാക്കളും ഉന്നയിച്ചിരുന്നു. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ച ''ഗുണപരമായിരുന്നു'' എന്ന് അദ്ദേഹം അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."