HOME
DETAILS
MAL
വിവാദ പ്രസ്താവന; എന്‍.കെ പ്രേമചന്ദ്രനെതിരെ മുഹമ്മദ് റിയാസ് നിയമനടപടിക്ക്
backup
October 10 2020 | 10:10 AM
കൊല്ലം: ശ്രീനാരായണ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന് എം.പി നടത്തിയ വിവാദപ്രസ്താവനയില്‍ നിയമനടപടിയ്ക്കൊരുങ്ങി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്.
മുഖ്യമന്ത്രിയുടെ മരുമകന് നിര്‍ദ്ദേശിച്ചയാളെയാണ് ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചതെന്ന പ്രേമചന്ദ്രന്റെ ആരോപണത്തിന് എതിരെയാണ് മുഹമ്മദ് റിയാസ് നിയമനടപടിക്കൊരുങ്ങുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കൊല്ലം ലോകസഭാ അംഗം ശ്രീ എൻ കെ പ്രേമചന്ദ്രൻ നടത്തിയ പത്രസമ്മേളനത്തിൽ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമർശിച്ചതായി മനസ്സിലാക്കുവാൻ കഴിഞ്ഞു.
വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എൻ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."