അഞ്ചാമൂഴത്തിനൊരുങ്ങി നവീന്‍ പട്നായിക്
ഭുബനേശ്വര്‍: ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി ബിജു ജനതാദള്‍ വിജയമുറപ്പിച്ചതോടെ അഞ്ചാം തവണയും മുഖ്യമന്ത്രിയാവാനൊരുങ്ങി നവീന്‍ പട്നായിക്. ഒഡീഷ മുന്‍ മുഖ്യമന്ത്രി ബിജു പട്നായികിന്റെ മകനും ബിജു ജനതാദള്‍ സ്ഥാപക നേതാവുമായ നവീന്‍ പട്നായിക് 2000 മാര്‍ച്ചിലാണ് ആദ്യം മുഖ്യമന്ത്രിയായത്. 2004, 2009, 2014 സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ബിജെഡി അധികാരത്തിലെത്തി, നവീന്‍ പട്നായിക് മുഖ്യമന്ത്രിയായി. 19 വര്‍ഷവും 73 ദിവസവുമാണ് ഇതുവരെ പട്നായിക് മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നത്. 1998 മുതല്‍ 200വരെ അന്നത്തെ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ കേന്ദ്ര ഖനി വകുപ്പ് മന്ത്രിയായിരുന്നു. അസ്ക മണ്ഡലത്തില്‍ നിന്നായിരുന്നു അന്ന് ലോക്സഭയിലെത്തിയത്.
146 അംഗ നിയമസഭയില്‍ 108 സീറ്റുകളിലാണ് ഇത്തവണ ബിജു ജനതാദള്‍ (ബി.ജെ.ഡി.) മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി 26, കോണ്‍ഗ്രസ് 11, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ ലീഡ് നില.
ബിജേപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ പട്നായിക് ജനവിധി തേടുന്നത്. 2000 മുതല്‍ മല്‍സരിച്ചിരുന്ന ഹിന്ജിലി മണ്ഡലം ഒഴിവാക്കിയാണ് ഇത്തവണ അദ്ദേഹം ബിജേപൂര്‍ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."