HOME
DETAILS
MAL
ബിഷപ്പിനെതിരായ കേസ്: പോലിസ് അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കാനം
backup
September 09 2018 | 09:09 AM
കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ പോലിസ് അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് സി.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കേസിനെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അതുകൊണ്ട് അന്വേഷണത്തിന് സമയപരിധി വയ്ക്കരുത്. നമ്മള് ഭരണകൂടത്തെ വിശ്വാസിച്ച് മുന്നോട്ടുപോകണം. അന്വേഷണത്തിന് നമുക്ക് പോലിസ് അല്ലാതെ വേറെ സംവിധാനമില്ലെന്നും കാനം പറഞ്ഞു.
പോലിസ് ഇപ്പോള്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. അതിനു ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കും. അന്വേഷണം ഏത് രീതിയില്‍ പോകണമെന്ന് അവര്‍ തീരുമാനിക്കും. അതില്‍ നമ്മള് ഇടപെടേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."