HOME
DETAILS
MAL
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല: വൃന്ദാ കാരാട്ട്
backup
September 09 2018 | 10:09 AM
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പാര്‍ട്ടി വച്ചു പൊറുപ്പിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. സി.പി.എം എം.എല്‍.എ പി.കെ ശശിക്കെതിരായ പീഡന ആരോപണം സംബന്ധിച്ച് ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും വൃന്ദാ കാരാട്ട്.
പി.കെ ശശിക്കെതിരായി ലഭിച്ച പരാതി മറച്ചുവച്ചുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിനു മുമ്പ് തന്നെ സംസ്ഥാന നേതൃത്വം നടപടിയെടുത്തിരുന്നു. സംസ്ഥാന നേതൃത്വം ഇടപ്പെട്ടതിനാല്‍ കേന്ദ്രത്തിന് ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."