ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലാ വി.സിയായി നിയമിച്ചത് ജിഹാദിയെ: കെ. സുരേന്ദ്രന്
തൃശൂര്‍: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചത് ജിഹാദിയെ ആണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഗുരുവിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.
കള്ളക്കടത്തിന്റെയും അധോലോകത്തിന്റെയും അഴിമതിയുടെയും കേന്ദ്രമായി കേരളം മാറി. മുഖ്യമന്ത്രിയാണ് ഇതിനെല്ലാം സൂത്രധാരന്‍. കേന്ദ്ര പദ്ധതികള്‍ ആട്ടിമറിക്കുന്നു. പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ പണം വാരാനുള്ളതാക്കി സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെന്നും സുരേന്ദ്രന് ആരോപിച്ചു.
വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തുന്നു. കള്ളവോട്ടും വോട്ടിരട്ടിപ്പും ആയി തെരഞ്ഞെടുപ്പിനെ സമീപിക്കാനാണ് സി.പി.എം തയ്യാറെടുക്കുന്നത്. കണ്ണൂര്‍ മോഡല്‍ കേരളം മുഴുവന്‍ വ്യാപിക്കാനാണ് ശ്രമമെങ്കില്‍ ബി.ജെ.പി പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. പിണറായി വിജയന്റെ സാമന്ത പ്രതിപക്ഷമായി യു.ഡി.എഫ് മാറിയെന്നും സുരേന്ദ്രന് പറഞ്ഞു.
കൊല്ലം ആസ്ഥാനമായി വരുന്ന പുതിയ ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. മുഹമ്മദ് പാഷയെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നാലു വര്‍ഷത്തേക്കാണ് നിയമനം. നിരവധി അക്കാദമിക് പ്രബന്ധങ്ങളുടെ കര്‍ത്താവായ ഡോ. മുഹമ്മദ് പാഷ, നേരത്തെ ഫാറൂഖ് കോളജ് പ്രിന്സപ്പലായും കാലിക്കറ്റ് യൂനിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസ ഡയരക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."